ഓട്ടോ ഓടിക്കുന്ന ചേട്ടനോട് എറണാകുളം സൗത്ത് എന്നു മാത്രം പറഞ്ഞതുകൊണ്ട് എന്നെ സൗത്ത് സ്റ്റേഷന്റെ കിഴക്ക് വശറ്റ് എൻട്രൻസിന് അടുത്തു ഇറക്കി വിട്ടു.
അങ്ങനെ ഓട്ടോയിറങ്ങി നേരെ സ്റ്റേഷൻ കെട്ടിടത്തിന് അകത്തേക്ക് നടന്നു. സ്റ്ഷൻ പരിസരത്തു എന്നപോലെ കെട്ടിടത്തിന് ഉള്ളിലും ആളുകൾ ഇല്ലായിരുന്നു.
അങ്ങനെ മുമ്പോട്ടു നടന്നു സ്റ്റേഷൻ ആറാം പ്ലാറ്ഫോമിൽ എത്തിച്ചേർന്നു. കിഴക്ക് വശത്തെ എൻട്രൻസിൽ എത്തിയാൽ നമ്മൾ ഈ പ്ലാറ്ഫോമിൽ എളുപ്പത്തിൽ എത്താം. എന്നാൽ ഒന്നാം പ്ലാറ്ഫോമിൽ ആണ് എത്തേണ്ടത് എങ്കിൽ മെയിൻ എൻട്രനസിൽ എത്തുന്നതാണ് നല്ലതു.
എറണാകുളം ജംഗ്ഷനിൽ എത്തിയതിന് ശേഷം ആദ്യം കണ്ട കോച്ചുകൾ എറണാകുളത്തു നിന്നു ചെന്നൈക്ക് പോകുന്ന ട്രൈനിന്റേത് ആണ്.
ആറാമത്തെ പ്ലാട്ഫോമിലൂടെ ഞാൻ overbridge ലക്ഷ്യമാക്കി നടന്നു. അപ്പോളാണ് കുറച്ചു മാറി ഒരു പഴയ ഡീസൽ ലോക്കോ ഒരു ട്രാക്കിൽ കിടക്കുന്നതു കണ്ടത്. അങ്ങനെ പിന്നെ ആ ഡീസൽ ലോക്കോയുടെ ഫോട്ടോ പകർത്താൻ മുന്നോട്ടു നടന്നു.
ഒരു WDG ഡീസൽ ലോക്കോ. മനുഷ്യരുടെ പ്രായം ഊഹിക്കാൻ അവരുടെ ശരീരത്തിലെ ചുളിവുകൾ മതി. ഈ ലോക്കോയെ കണ്ടപ്പോൾ ഒരു വയസ്സനായി തോന്നിയത് ആ ട്രെയിൻ എൻജിന്റെ ഓറഞ്ചും മഞ്ഞയും കൂടിച്ചേർന്ന പെയിന്റ് ഇളകിയിരിക്കുന്നത് ആയി കണ്ടത് കൊണ്ടാണ്. പക്ഷെ അവന്റെ തലയെടുപ്പ് തന്നെ ധാരാളം ആയിരുന്നു.
ലോക്കോ നമ്പർ: 14640
ലോക്കോ : WDG-3A
ഷെഡ് : എറണാകുളം.
അങ്ങനെ അവിടെ നിന്നു തിരിച്ചു മേല്പാതയിലേക്ക് നടന്നു. 42 സ്റ്റെപ്പുകൾ കയറിയാണ് ഓവർബ്രിഡ്ജിന്റെ മുകളിൽ എത്തിയത്.
ഓവർബ്രിഡ്ജിന്റെ മുകളിൽ നിൽക്കുമ്പോൾ ആണ് എറണാകുളം ജംഗ്ഷനിലെ ഒന്നാം നമ്പർ പ്ലാറ്ഫോം ലക്ഷ്യമാക്കി ഒരു WAP 4 വരുന്നത് ശ്രദ്ധിച്ചത്. പിന്നാലെ utkrisht കോച്ചുകളുടെ ഒരു നീണ്ട നിരയും ഉണ്ടായിരുന്നു. നാഗർകോവിൽ ജംഗ്ഷനിൽ നിന്നും മംഗലാപുരം സെൻട്രൽ വരെ പോകുന്ന ഏറനാട് എക്സ്പ്രസ് ( ERNAD EXPRESS) ട്രെയിനിന്റെ വരവായിരുന്നു അതു. അതു മൊബൈലിൽ പകർത്തിയ ശേഷം ഞാൻ മുമ്പോട്ടു നടന്നു പ്ലാറ്ഫോം നമ്പർ ഒന്നിലേക്ക് ഇറങ്ങാനുള്ള ഭാഗത്തു എത്തി. അവിടെ 2 ബോർഡുകൾ ഉണ്ട്. അതു സൂചിപ്പിക്കുന്നത് അനുസരിച്ചു വലത്തെക്കു തിരിഞ്ഞാൽ എനിക്ക് ഒന്നാമത്തെ പ്ലാറ്ഫോമിലും ഇടത്തേക്ക് തിരിഞ്ഞാൽ 100 മീറ്റർ മുമ്പിൽ ഉള്ള മെട്രോ സ്റ്റേഷനിലും ( metro station) എത്താം.
ഒന്നാം പ്ലാട്ഫോമിൽ എത്തിയ സമയത്തു അവിടെ ഏറനാട് എക്സ്പ്രസ് നിർത്തി ഇട്ടിരിക്കുകയായിരുന്നു. ഏതാനും മിനിട്ടുകൾക്ക് ഉള്ളിൽ സിഗ്നൽ ലഭിച്ച ഏറനാട് എക്സ്പ്രസ് പ്ലാട്ഫോം ഒന്നിൽ നിന്നും നീങ്ങി തുടങ്ങി. ഈ സമയത്തു സ്റ്റേഷനിൽ ലേറ്റ് ആയി എത്തിയ ഒരു ചേട്ടൻ ട്രെയിനിൽ ചാടി കയരുന്നതും കാണാൻ കഴിഞ്ഞു.
അടുത്ത നിന്ന rpf ഉദ്യോഗസ്ഥനോട് മംഗള ലക്ഷദ്വീപ് എവിടെയാണ് എത്തുന്നത് എന്നു ചോദിച്ചപ്പോൾ, അദേഹം enquiry ഓഫീസിൽ ചോദിച്ചാൽ കൃത്യം വിവരം കിട്ടും എന്നറിയിച്ചു.
അങ്ങനെ അവിടെ എത്തിയപ്പോൾ , അവിടെ ഇരിക്കുന്ന റെയിൽവേ ഉദ്യോഗസ്ഥൻ സഹപ്രവർത്തകയോട് സംസാരിക്കുകയായിരുന്നു. ആ സംഭാഷണത്തിൽ നിന്നു അദ്ദേഹത്തിന്റെ ഭാഷ ഹിന്ദി ആണ് എന്ന് പിടികിട്ടി. അദ്ദേഹത്തെ വിളിച്ചു കാര്യം തിരക്കിയപ്പോൾ എവിടെയാണ് ട്രെയിൻ വരുക എന്നു ഷെഡ്യൂൾ ചെയ്തിട്ടില്ല എന്നു അറിയിച്ചു.
അങ്ങനെ അവിടെ നിന്നു മുമ്പോട്ടു പോയി ഒരിടത്തു സ്വസ്ഥമായി ഇരുന്നു. പക്ഷെ ഇരിപ്പുറയ്ക്കാതെ വന്നപ്പോൾ പിന്നെയും മുമ്പോട്ടു നടന്നു ഒന്നാം പ്ലാട്ഫോമിന്റെ അങ്ങേ അറ്റത്തേയ്ക്കു നടന്നു.
അവിടെ എത്തിയപ്പോൾ ഒരു WDP 4D ഡീസൽ ലോക്കോ ശബ്ദം മുഴക്കി നിൽക്കുന്നുണ്ടായിരുന്നു. എറണാകുളം ജംഗ്ഷനിൽ നിന്നു ബാംഗ്ലൂർ വരെ പോകുന്ന ഇന്റർസിറ്റി സൂപ്പർഫാസ്റ്റ് ട്രെയ്‌നുമായി പുറപ്പെടാൻ തയ്യാറായി നിൽകുകുകയാണ് ആശാൻ. ഈ ട്രെയിനിൽ ഞാൻ ഒരിക്കൽ യാത്ര ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ