ഈ സംഭവം നടക്കുന്നത് വഡോദരയിൽ എത്തിയതിനു ശേഷം 1 മാസം കഴിഞ്ഞു ആണ് . ഫെബ്രുവരി മാസം ആയിരുന്നു അതു ,തണുപ്പ് ഒക്കെ കുറഞ്ഞ സമയം. അങ്ങനെ ഇരിക്കെ അടുത്ത ട്രെയിൻ യാത്ര നടത്താൻ തീരുമാനമായി. ഈ പ്രാവശ്യം യാത്ര ഇന്ത്യയുടെ തലസ്ഥാന നഗരിയിലേക്കായിരുന്നു.അവിടെ വച്ചു നടക്കുന്ന ഒരു പരിപാടിയിൽ പങ്കെടുക്കാൻ ആണ് യാത്ര. ആ പരിപാടി ബാംഗ്ലൂരിൽ വച്ചാണോ ഡൽഹിയിൽ വച്ചാണോ നടക്കുക എന്നു അറിയാൻ വൈകിയതിനാൽ, ഈ പ്രാവശ്യവും ടിക്കറ്റ് വൈകിയാണ് ബുക് ചെയ്തത്. ഞങ്ങൾ 10-14 പേര് ഈ യാത്രയിൽ ഉണ്ടായിരുന്നു. Waiting list ൽ കിടന്ന seats confirmed ആയപ്പോഴേക്കും 14 പേരും 5 ബോഗികളിൽ ആയി ചിന്നിചിതറിയിരുന്നു. അതിൽ ഒരാൾ മാത്രം മറ്റാരുടെയും കൂട്ടില്ലാതെ ഒറ്റയ്ക്കൊരു ബോഗിയിൽ.
അങ്ങനെ ഞങ്ങൾ യാത്ര പുറപ്പെടേണ്ട ദിവസം വന്നു. വ്യാഴാഴ്ചയാണ്.ഞങ്ങൾ 4 പേര് ഒരു ക്യാബ് ബുക് ചെയ്തു റെയിൽവേ സ്റ്റേഷനിൽ എത്തി. അതുപോലെ തന്നെ മറ്റുള്ളവരും. വഡോദരയിലേക്ക് വന്നപ്പോൾ രാത്രിയിൽ കണ്ടതാണ് വഡോദര റെയിൽവേ സ്റ്റേഷൻ. പിന്നെ സ്റ്റേഷനിലേക്ക് വരുന്നത് ഈ യാത്രയ്ക്ക് വേണ്ടിയാണ്. വഡോദര റയിൽവേ സ്റ്റേഷനും 2 എൻട്രൻസുകൾ ഉണ്ട്. ഒന്നു അകത്തേക്ക് കയറാനും മറ്റേതു പുറത്തേക്കും. സ്റ്റേഷൻ കെട്ടിടതിന്റെ മുകളിൽ തന്നെ പേര് എഴുതി വച്ചിട്ടുണ്ട്,അതിനോടൊപ്പം തന്നെ ഒരു ആൽ മരത്തിന്റെ ചിത്രവും. വട വൃക്ഷങ്ങളുടെ നാടു എന്നറിയപ്പെടുന്നത് കൊണ്ടാണ് വഡോദര എന്ന പേര് വന്നത് എന്നു ഇവിടത്തെ ഒരു ബ്ലോഗിൽ വായിച്ചതായി ഓർക്കുന്നു.
Vadodara railway station building |
അതുകൂടാതെ തന്നെ കെട്ടിടത്തിന്റെ ഭിത്തിയിൽ മനോഹരമായ ഒരു തീവണ്ടിയുടെ മിനിയേച്ചർ കാണാം. രൂപത്തിന്റെ എഞ്ചിന് കറുപ്പും ചുവപ്പും ചേർന്ന നിറമാണ്, ഒരു കൽക്കരി എൻജിൻ പോലെയാണ് അതു തോന്നിച്ചത്. പച്ച നിറത്തിലുള്ള ടാങ്കറുകളെ അതിനു പിന്നാലെ ക്രമീകരിച്ചിരുന്നു.
train miniature at Vadodara railway station |
റെയിൽവേ സ്റ്റേഷന്റെ പുറത്തു വച്ചു ഏതാനും ചില സെൽഫികൾ ഒക്കെ എടുത്തു ഞങ്ങൾ റെയിൽവേ സ്റ്റേഷന് അകത്തേക്ക് കയറി. ഓവർ ബ്രിഡ്ജ് കയറി ഇറങ്ങി ഞങ്ങൾ എത്തിയത് രണ്ടാം നമ്പർ platform ലേക്കാണ്. സമയം 6:30 കഴിഞ്ഞിരുന്നു. അപ്പോഴും അത്യാവശ്യം നല്ല സൂര്യപ്രകാശം ഉണ്ടായിരുന്നു. അല്പം സമയം കഴിഞ്ഞു, ഞങ്ങൾക്ക് പോകാനുള്ള ട്രെയിൻ platform ൽ എത്തിച്ചേർന്നു. ഞങ്ങൾ പല compartment കളിൽ ആയി ട്രെയിനിൽ കയറി.
അങ്ങനെ ഡൽഹിയിലേക്കുള്ള യാത്ര ആരംഭിച്ചു. ഞങ്ങൾ യാത്ര ചെയ്തത് , ട്രെയിൻ നമ്പർ 12483 കൊച്ചുവെളിയിൽ നിന്നും അമൃതസർ വരെ പോകുന്ന വീക്കിലി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ആയിരുന്ന. കേരളത്തിലൂടെ വന്ന ട്രെയിനിൽ യാത്ര ചെയ്യാനുള്ള സന്തോഷം ആദ്യം തോന്നിയെങ്കിലും പിന്നീടുള്ള യാത്ര അതു ഇല്ലാതാക്കി. ഈ ട്രെയിനിന്റെ LHB കോച്ചുകൾ പുറത്തു നിന്നു കണ്ടപ്പോൾ നല്ലതായിരുന്നു. അങ്ങനെ 20 മിനിറ്റോളം വഡോദരയിൽ തങ്ങിയത്തിന് ശേഷം ട്രെയിൻ സ്റ്റേഷൻ വിട്ടു. ഈ പ്രാവശ്യവും side upper berth തന്നെയാണ് എനിക്ക് കിട്ടിയതു. ട്രെയിനിലെ സഹയാത്രികരിൽ കൂടുതലും ചെറുപ്പക്കാർ ആയിരുന്നു. അതിൽ ചിലരൊക്കെ പഞ്ചാബികൾ ആണെന്ന് തോന്നി. അവർ ധരിച്ചിരുന്ന ടർബനും ട്രെയിനിന്റെ ലക്ഷ്യസ്ഥാനം പഞ്ചാബിലെ അമൃതസർ ആണ് എന്നതും ഇങ്ങനെ ഒരു നിഗമനത്തിലെച്ചത്. എന്റെ ബെർത് കണ്ടെത്തി അവിടെ ചെന്നപ്പോൾ അവിടെ വേറൊരാൾ കയറി കിടക്കുന്നു. പിന്നെ ഒരുവിധം അറിയാവുന്ന ഹിന്ദിയൊക്കെ പറഞ്ഞു അയാളെ അവിടെ നിന്നിറക്കി, ഞാൻ എന്ടെ ബാഗ് അവിടെ കയറ്റി വച്ചു. ട്രെയിനിന്റെ ഉള്ളിലെ അവസ്ഥ അത്ര സുഖകരം ആയിരുന്നില്ല. ഇതും യാത്രയിലെ പുതിയൊരു അനുഭവം ആയിരുന്നു. ട്രെയിനിലെ യാത്രക്കാരായ ചെറുപ്പക്കാർ ഒരു sprite കുപ്പിയിൽ നിന്നും മാറി മാറി കുടിക്കുന്നു. അതു തീരുമ്പോൾ ഒരാൾ നേരെ പുറകിലേക്ക് പോയി അതു നിറച്ചിട്ടു വരുന്നു. മദ്യത്തിന്റെ മണം എവിടെയും തങ്ങി നിൽക്കുന്നിൽക്കുന്നു. എത്രയും പെട്ടെന്ന് കയറി കിടക്കാം എന്നു വിചാരിച്ചു ഞങ്ങൾ കയ്യിൽ കരുതിയ ഭക്ഷണ പൊതി അകത്താക്കി. പിന്നെ നേരെ ബെർത്തിലേക്കു കയറി. ടോയ്ലറ്റും ഡോറും കഴിഞ്ഞാൽ കാണുന്ന ആദ്യത്തെ side upper berth ആണ് എന്റേതു. ആ ബെർത്തിൽ എങ്ങനെയും കിടക്കാം ,പക്ഷെ ടോയ്‌ലറ്റിൽ നിന്നുള്ള അസഹ്യമായ നാറ്റം ബുദ്ധിമുട്ടുണ്ടാക്കി. അപ്പോഴേക്കും നമ്മുടെ സഹയാത്രികർ അവരുടെ അടുത്ത കലാ പരുപാടി ആരംഭിച്ചു. അവർ പാട്ടു പാടുന്നു ,കൈ കൂട്ടുന്നു,എഴുനേറ്റു ഡാൻസ് കളിക്കുന്നു. ട്രെയിനിലെ മറ്റു യാത്രക്കാരുടെ ബുദ്ധിമുട്ടു അവർ പരിഗണിക്കുന്നത് പോലുമില്ല. പക്ഷെ , കൂട്ടത്തിലുണ്ടായിരുന്ന അല്പം തടിയുളള ആ പഞ്ചാബി ചേട്ടന്റെ പാട്ടു കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു. പാട്ടു പക്ഷെ എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. പിന്നെ പാതിരാത്രി കഴിഞ്ഞാണ് പാട്ടൊക്കെ അവസാനിച്ചത്. അതിനിടയ്ക്ക് ഉറങ്ങിയും ഉണർന്നു ഒക്കെ ഞാൻ ആ ബെർത്തിൽ കിടന്നു. യാത്രക്കിടയിൽ തണുപ്പ് കൂടി കൂടി വന്നു. സഹിക്കാൻ വയ്യാതെ ആയി തുടങ്ങിയപ്പോൾ കയ്യിൽ കരുതിയിരുന്ന ജാക്കറ്റ് ധരിച്ചു. അരയ്ക്കു മുകളിലേക്ക് തണുപ്പ് പ്രശ്നമാകുന്നില്ലെങ്കിലും അരയ്ക്കു താഴേക്കു പ്രതേയ്ക്കിച്ചു കാലിൽ കൂടെ തണുപ്പ് തുളച്ചു കയറുകയായിരുന്നു. ബാഗിൽ നിന്നും പുതപ്പെടുത്തു കാലു മൂടി. കമ്പിളി പുതപ്പു ആയിരുന്നില്ല അതുകൊണ്ടുതന്നെ തണുപ്പ് ഇപ്പോളും അനുഭവപ്പെടുന്നുണ്ട്. അങ്ങനെ ഒരുവിധം തള്ളി നീക്കി നേരം വെളുപ്പിച്ചു.
അല്പം സമയം തീവണ്ടിയുടെ അടുത്തു വാതിൽക്കൽ സുരക്ഷിതമായി നിന്നു. പുറത്തു വയലുകൾ കാണാം കടുക് കൃഷിയാണ് എന്നു ഊഹിച്ചു, അതു ശരിയാകാം തെറ്റാകാം. ആ പച്ചപിന് ഇടയിൽ ചില തലക്കെട്ടുകൾ കാണാം. പ്രഭാത കർമങ്ങൾക്കായി രാവിലെ എത്തിയത് ആണ്.പലരുടെയും കയ്യിൽ വെള്ളകുപ്പികൾ ഉണ്ട്. ഗ്രാമവാസികളായ ഇവർക്ക് എന്തായാലും നേരം വെളുത്തതെ മിനറൽ വാട്ടർ കുടിക്കേണ്ട ആവശ്യം ഒന്നുമില്ലല്ലോ. അവിടെ നിന്നു ഈ കാഴ്ച കാണുന്നതിലും നല്ലതു മറ്റുള്ളവരെ ഒന്നു പോയി കാണുന്നത് ആണ് എന്ന് തോന്നി. എന്റെ ഒപ്പം ഉള്ള 2 പേരും ഇപ്പോഴും ഉറക്കമാണ്. പിന്നെ ഞാൻ പുറകിലെ ബോഗികളിലേക്ക് നടന്നു. നല്ല തിരക്കാണ്, എല്ലാ സീറ്റും നിറച്ചു ആളുകൾ. ആ കൂട്ടത്തിൽ ആളുകളെ കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. കുറച്ചു അങ്ങു ചെന്നപ്പോൾ ഒരാൾ കിടന്നു ഉറങ്ങുന്നു. ആ കിടപ്പു കണ്ടു എനിക്ക് ചിരിയും വിഷമവും ഒക്കെ വന്നു. ബെർത്തിൽ ചുരുണ്ടു കൂടിയാണ് ആളുടെ കിടപ്പു. തണുപ്പ് അകറ്റാൻ ഒരു പുതപ്പു പോലും ഇല്ല,ആകെ ഉള്ള വെളുത്ത തോർത്തു തലയ്ക്കു ചുറ്റും കെട്ടി ഉറക്കം. ഉറക്കത്തിൽ നിന്നു ഞാൻ അവനെ വിളിച്ചെഴുനേല്പിച്ചു, ഉറക്ക ചടവ് മാറാതെ തന്നെ അവൻ എന്നെ പറഞ്ഞു വിട്ടു പിന്നെയും അവിടെ തന്നെ കിടന്നു. ഞാൻത്തിരിച്ചു എന്റെ കോച്ചിലേക്കും പോയി. കുറച്ചു നേരം പിന്നയും ബെർത്തിൽ കയറി കിടന്നു. എല്ലാവരും നല്ല ഉറക്കമാണ്. അങ്ങനെ ഞാൻ മൊബൈലിൽ നോക്കി കിടക്കുമ്പോൾ ആണ് ട്രെയിൻ പെട്ടെന്ന് ബ്രേക്ക് ഇട്ടതു പോലെ കുറച്ചു മുമ്പോട്ട് നീങ്ങി എന്നിട്ട് നിന്നു. കുറച്ചു കഴിഞ്ഞു ഒരു guard അതിലെ വന്നു ആരാണ് ചെയ്‌ൻ വലിചതു എന്നു അന്വേഷിച്ച് ഓരോ ബോഗിയിലും കയറി ഇറങ്ങി. കുറച്ചു കഴിഞ്ഞു ട്രെയിൻ വീണ്ടും നീങ്ങി തുടങ്ങി.ഞാൻ അപ്പോൾ വാതിൽക്കൽ നിലക്കുകയായിരുന്നു. നേരെ പുറകിലുള്ള ഡോറിന്റെ അടുത്തു ചെന്നു പുറകോട്ടു നോക്കുമ്പോൾ പാളത്തിൽ നിന്നു കുറച്ചു മാറി 2 പേർ നിൽക്കുന്നു. അതിൽ ഒരാളുടെ വസ്ത്രം റെയിൽവേ സ്റ്റാഫുകളുടേത് പോലെ തോന്നിച്ചു. ഒരുപക്ഷേ എനിക്ക് തോന്നിയതാകാം. അല്ലെങ്കിലും ചെയ്‌ൻ വലിച്ച ഒരാളെ പിടിച്ചു നിർത്തുന്ന സംവിധാനം ഒക്കെ ഉണ്ടോ? ആർക്കറിയാം. അധികം വൈകാതെ ട്രെയിൻ മധുര ജംഗ്ഷൻ പിന്നിട്ടു. അവിടെ ട്രയിൻ നിർത്തിയില്ല. ഈ തീവണ്ടിക്ക് അധികം സ്റ്റോപ്പുകൾ ഇല്ല. വഡോദര വിട്ടതിനു ശേഷം ട്രെയിന് അടുത്ത സ്റ്റോപ് ഉള്ളത് kota സ്റ്റേഷനിൽ ആണ് പിന്നെ hazrat nizamudhin സ്റ്റേഷനിലും. ഇടയ്‌ക്കെവിടെയോ വച്ചു mangla lakshwadweep എക്സ്പ്രസ് (12618) ഞങ്ങളുടെ ട്രൈനെ ക്രോസ്സ് ചെയ്തു പോയി.
സമയം 8:30 കഴിഞ്ഞിരുന്നു, ഞങ്ങൾ ട്രെയിനിൽ ഒരിടത്തു ഒരുമിച്ചിരുന്നു കഴിഞ്ഞ രാത്രിയിലെ തണുപ്പിനെ കുറിച്ചു പറയാൻ തുടങ്ങി.അപ്പോഴാണ് പലരും തലരാത്രി എങ്ങനെയോ ഒക്കെ ആണ് തള്ളി നീക്കിയത് എന്നു മനസ്സിലായത്. പലരും പുതപ്പോ ജാക്കറ്റോ ഒന്നും കരുതിയിരുന്നില്ല. അക്കൂട്ടത്തിൽ ഒരാളുടെ അനുഭവം വളരെ രസകരമായിരുന്നു. ട്രെയിനിൽ അയാളോടൊപ്പം ഇരുന്ന ഒരു സത്രീ അയാളുടെ അവസ്ഥ കണ്ട് അവരുടെ കയ്യിലെ പുതപ്പു കൊടുത്തു. ആദ്യം മടി കാണിച്ചെങ്കിലും പിന്നീട് അതും പുതച്ചിരുന്നു ആണ് ആശ്വാസംകിട്ടിയത്. പല്ലുകൾ കൂട്ടിയിടിക്കുന്ന അളവോളം തണുപ്പ് തീവ്രമായിരുന്നു.
ട്രെയിൻ ഫരീദാബാദ് സ്റ്റേഷനിൽ അപ്രതീക്ഷിതമായി നിർത്തി. അവിടെ വച്ചു 2 പേര് ട്രെയിൻ ഇറങ്ങി. അവർക്ക് താമസം ശരിയാക്കിയിരിക്കുന്നത് അവിടെ അടുത്തു ആണ്. ഞങ്ങൾ പിന്നെയും യാത്ര തുടർന്നു. ഞങ്ങൾ ടിക്കറ്റുകൾ എടുത്തിരിക്കുന്നത് ന്യൂഡൽഹി സ്റ്റേഷൻ വരെ ആണെങ്കിലും അതിനു മുമ്പുള്ള സ്റ്റോപ് അതായത് hazrat നിസാമുദ്ധീൻ സ്റ്റേഷൻ എത്തിയപ്പോൾ ഞാൻ ട്രെയിൻ ഇറങ്ങി. അങ്ങനെ പല വിധത്തിൽ ദുരിതപൂർണമായ ആ യാത്ര അവിടെ അവസാനിച്ചു.
റെയിൽവേ സ്റ്റേഷന് പുറത്തേക്കുള്ള യാത്രയിൽ ആണ് മറ്റൊരു കാര്യം ഞാൻ കണ്ടത്. Overbridgeലൂടെ നടക്കുമ്പോൾ അവിടെ ഒരു ഭാഗത്തു റെയിൽവേ tte മാരുടെ ഒരു സംഘം തീവണ്ടി ഇറങ്ങി പുറത്തേക്കു പോകുന്ന ആളുകളുടെ ടിക്കറ്റ് പരിശോധിക്കുന്നു. ഒരാളെ പോലും വിടാതെ ചെക്ക് ചെയ്യുന്നുണ്ട്.ധാരളം ആളുകൾ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുന്ന പതിവ് ഇവിടെ ഉണ്ടെന്നു തോന്നുന്നു. തീവണ്ടി യാത്രകളിലെ വ്യത്യസ്തമായ ഒരു അനുഭവത്തോടെ Hazrat Nizamudheen സ്റ്റേഷന് പുറത്തേക്കു ഞങ്ങൾ ഇറങ്ങി.ഇനിയുള്ള ചില ദിവസങ്ങൾ തലസ്ഥാന നഗരിയിൽ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ