ഡെൽഹിയിൽ നിന്നു ഛായാപുരിയിലേക്ക് ട്രെയിൻ യാത്ര - തീവണ്ടി പ്രാന്തൻ

Breaking

ഡെൽഹിയിൽ നിന്നു ഛായാപുരിയിലേക്ക് ട്രെയിൻ യാത്ര

 ഞങ്ങൾ ഡൽഹിയിൽ എത്തിയത് ഒരു വെള്ളിയാഴ്ച ദിവസം ആയിരുന്നു. അന്നത്തെ ദിവസം മുഴുവൻ ഞാൻ വിശ്രമതിനായി മാറ്റി വച്ചു. ഡൽഹിയുടെ അന്നത്തെ തണുപ്പ് എന്നെ അത്രയധികം തളർത്തിയിരുന്നു. പിറ്റേന്ന്, അതായത് ശനിയാഴ്ച ഞങ്ങൾ മുൻകൂട്ടി ക്രമീകരിച്ചിരുന്ന പരിപാടിയിൽ പങ്കെടുത്തു. അതിന്റെ പിറ്റേന്ന് ഞങ്ങൾ ഡൽഹിയിൽ ഒരു ടൂർ നടത്തി. ആദ്യത്തെ സന്ദർശനം Qutab minar ലേക്ക് ആയിരുന്നു. അവിടെ നിന്നു പിന്നെ ഹുമയൂണിന്റെ ശവകുടീരവും , ചെങ്കോട്ടയും സന്ദർശിച്ചു. പിന്നെ എല്ലാ ടൂർ യാത്രകളിലും ഉള്ളത് പോലെ ഡൽഹിയിലെ തെരുവുകളിൽ ഒരു ചെറിയ ഷോപ്പിംഗും ഒക്കെ ആയി ഒരു ചെറിയ ടൂർ.അപ്പോഴേക്കും സമയം വൈകിയിരുന്നു. ഇനി എത്രയും പെട്ടെന്ന് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തണം. അവിടെ നിന്നാണ് തിരിച്ചു വഡോദരയിലേക്കുള്ള ട്രെയിൻ കയറേണ്ടത്.

ന്യൂ ഡെൽഹി റെയിൽവേ സ്റ്റേഷൻ (NDLS)

new delhi station night view with tricolor paint.
VIEW OF NEW DELHI STAION AT NIGHT


ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ. ഞാൻ കണ്ടതിൽ വച്ചു വളരെ വ്യത്യസ്തമായ ഒരു അഴക് ഈ സ്റ്റേഷന്റെ കെട്ടിടത്തിന് ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിൽ 3 ഭാഷകളിൽ ന്യൂ ഡൽഹി എന്നു എഴുതി വച്ചിരുന്നു. അതിൽ ആദ്യത്തെ 2 ഭാഷകൾ എളുപ്പത്തിൽ തിരിച്ചറിയാൻ പറ്റി, ഒന്നു ഹിന്ദിയും മറ്റേതു ഇംഗ്ലീഷും. എന്നാൽ മൂന്നാമത്തെ ഭാഷ അറബി പോലെ തോന്നിച്ചു. എന്തായാലും അതു അറബി അല്ല. ആ ഭാഷ ഉർദു ആണ് എന്ന് കൂട്ടത്തിൽ ആരോ പറഞ്ഞതായി ഓർക്കുന്നു. റെയിൽവേ സ്റ്റേഷൻ ഒരു മൂന്ന് നില കെട്ടിടത്തിൽ ആണ് എന്ന് തോന്നി. കേട്ടിടത്തിന് മനോഹരമായ ഉയരമുള്ള തൂണുകൾ ഉണ്ടായിരുന്നു. ഇതു കൂടാതെ അലങ്കാര ബൾബുകളിൽ നിന്നു വന്ന വെളിച്ചമാണോ അതോ കെട്ടിടത്തിന്റെ പെയിന്റ് ആണോ, ആ കെട്ടിടത്തിന് മനോഹരമായ നിറച്ചാർത്തു നൽകി. ഇന്ത്യൻ പതാകയിൽ ത്രിവർണങ്ങളും ആ കെട്ടിടത്തിൽ തിളങ്ങി നിൽക്കുന്നത് കാണാമായിരുന്നു. അതോടൊപ്പം തൂണുകൾക്കിടയിലെ ഭാഗങ്ങളിൽ ഡൽഹിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചില ചിത്രങ്ങളം ഉണ്ടായിരുന്നു. അല്പം സമയം നോക്കി നിൽക്കാനുള്ള വക ആ കെട്ടിടം തന്നെ സമ്മാനിച്ചു.

 പുറത്തെ കാഴ്ചകൾ എല്ലാ റെയിൽവേ സ്റ്റേഷനുകളുടെയും പോലെ തന്നെ ആയിരുന്നു. ട്രെയിൻ കയറാനായി വരുന്ന യാത്രക്കാർ, ട്രെയിൻ യാത്ര കഴിഞ്ഞു പുറത്തേക്കു വരുന്ന ആളുകൾ. അവരെ കാത്തു കിടക്കുന്ന നിരവധിയാർന്ന ഓട്ടോറിക്ഷകളും , സൈക്കിൾ റിക്ഷകളും , ടാക്സി കാറുകളും സ്റ്റേഷൻ പരിസരത്തു തന്നെ  ഉണ്ടായിരുന്നു. അതു കൂടാതെ ചില ഉന്തുവണ്ടി കച്ചവടക്കാരെയും കാണാമായിരുന്നു. റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന്റെ പല ഭാഗങ്ങളിലും ഡൽഹി പോലീസിന്റെ  ബാരികേടുകൾ കാണാം. തിരക്ക് നിയന്ത്രിക്കാനും വാഹനങ്ങളുടെ പാർക്കിങ് സൗകര്യത്തിനും ഒക്കെ ആയി ക്രമീകരിച്ചിരുന്നവയായിരുന്നു അതു.

autorickshaws, sellers infront of NDLS


അങ്ങനെ നടന്നു നടന്നു ഞങ്ങൾ സ്റ്റേഷന്റെ അകത്തേക്ക് കയറി. ഞങ്ങളുടെ കൂടെ പ്രായമായ ചിലരുണ്ടായിരുന്നു. ആ പകൽ മുഴുവൻ ഞങ്ങളുടെ കൂടെ അവരും സ്ഥലങ്ങൾ കാണാൻ ഒക്കെ വന്നിരുന്നു. ഇനി അവർക്ക് അലപ് സമയം സ്വസ്ഥമായി ഇരിക്കാൻ ഒരു സ്ഥലം കണ്ടെത്തണം. അങ്ങനെ അവരെയും കൂട്ടി ഞങ്ങൾ മുകളിലെ വിശ്രമമുറിയിലേക്കു നടന്നു. അവരെല്ലാവരും അകത്തു ശീതീകരിച്ച മുറിയിൽ കയറിയപ്പോൾ ഞങ്ങൾ അവരുടെ കയ്യിൽ ഞങ്ങളുടെ ബാഗുകൾ ഏല്പിച്ചു വീണ്ടും സ്റ്റേഷന് പുറത്തേക്കു പോയി. പോയതിനു 2 ഉദ്ദേശങ്ങൾ ആണ് ഉണ്ടായിരുന്നത്: ഒന്നു വൈകുന്നേരത്തെക്കുള്ള ഭക്ഷണം വാങ്ങണം, രണ്ടു ഞങ്ങൾക്ക് ഒന്നു ടോയ്ലറ്റിലും പോകണം.

അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ആ വീഥികളിലൂടെ ഒരു ദിശയുമില്ലാതെ തെക്കു വടക്കു നടന്നു. ഞങ്ങൾ വെറുതെ നടന്നതല്ലാതെ പ്രത്യേകിച്ചു ഒരു കാര്യവും നടന്നില്ല. അങ്ങനെ പിടി വിട്ടു നിൽക്കുമ്പോൾ ആണ് ഞങ്ങളുടെ രക്ഷയ്ക്ക് ഗൂഗിൾ മാപ്പ് എത്തിയത്. റെയിൽവേ സ്റ്റേഷന് അടുത്തു തന്നെ deluxe toilet എന്ന പേരിൽ ടോയ്‌ലറ്റ് സൗകര്യം ഉണ്ടായിരുന്നു. അങ്ങനെ  ആ കാര്യത്തിൽ ഒരു തീരുമാനം ആയി. ഇനി അടുത്ത ആവശ്യം രാത്രിയിലെ ഭക്ഷണം. അതു ഞങ്ങളുടെ വകുപ്പ് അല്ലായിരുന്നു. കൂട്ടത്തിലെ മുതിർന്നവർ അതിനുള്ള വഴി കണ്ടുപിടിച്ചു. സ്റ്റേഷന് അടുത്തു തന്നെ burger king എന്ന ഫാസ്റ്റ് ഫുഡ് restaurantൽ നിന്നും അവർ രാത്രിയിലേക്കുള്ള ഭക്ഷണ വാങ്ങി. പിന്നീട് ഞങ്ങൾ വീണ്ടും സ്റ്റേഷന് അകത്തേക്ക് പോയി. വെയ്റ്റിംഗ് റൂമിൽ ഇരിക്കുന്ന സഹയാത്രികരെയും കൂടെ കൂട്ടി ഞങ്ങൾ platformലേക്ക് എത്തി.

12478 SVDK- ജാംനഗർ സൂപ്പർഫാസ്റ്റ് 

ഈ SVDK യുടെ മുഴുവൻ രൂപം Shri mata Vaishno Devi Katra എന്നായിരുന്നു. ഈ സ്ഥലം ജമ്മു ആൻഡ് കശ്മീരിന്റെ ഭാഗമാണ്. അവിടെ നിന്നു പുറപ്പെട്ട് ഗുജറാത്തിലെ ജാംനഗർ വരെ പോകുന്ന ഈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ ആയിരുന്നു ഞങ്ങളുടെ തിരിച്ചുള്ള യാത്ര. ഞങ്ങൾ ഇറങ്ങേണ്ടുന്ന സ്റ്റേഷൻ വഡോദര ജംഗ്ഷൻ ആയിരുന്നില്ല പകരം അതിനു അടുത്തു തന്നെയുള്ള ചായാപുരി എന്ന സ്റ്റേഷൻ ആയിരുന്നു. അവിടെ നിന്നു തീവണ്ടി തിരിഞ്ഞു ആനന്ദ് ഭാഗത്തേക്ക് പോകും.

ഞങ്ങൾ platformൽ എത്തിയപ്പോഴേക്കും അവിടെ ഒരു തീവണ്ടി എത്തിയിരുന്നു. കൂട്ടത്തിൽ ഉള്ളവരോട് അതു നമുക്കു പോകേണ്ട തീവണ്ടി അല്ല എന്ന് ഞാൻ പറഞ്ഞു. ഞാൻ പറഞ്ഞത് അവർ മുഴുവനായി വിശ്വസികാത്തത് എത്ര നന്നായി എന്നു ഞാനിപ്പോൾ ഓർക്കുന്നു. ഞാൻ അങ്ങനെ പറഞ്ഞതു ട്രെയിനിലെ ബോഗിയിൽ എഴുതിവച്ചിരുന്ന നമ്പർ കണ്ടിട്ടാണ്. അതിനു 12478 എന്ന ഞങ്ങൾക്കു യാത്ര ചെയ്യേണ്ട നമ്പറുമായി ഒരു ബന്ധവും തോന്നിയില്ല. എന്നാൽ തൊട്ടപ്പുറത്ത് 12478 എന്നു രേഖപ്പെടുത്തിയ കോച്ചുമുണ്ടായിരുന്നു. പിന്നെ ഒന്നും നോക്കിയില്ല. ഞങ്ങളുടെ കോച്ച് കണ്ടു പിടിക്കാൻ ഞങ്ങൾ അല്പം വേഗത്തിൽ നടന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും ട്രെയിനിന് അകത്തു കയറി പറ്റി.

ഈ ട്രെയിനും LHB കോച്ചുകൾ തന്നെയായിരുന്നു. എന്നാൽ ഡൽഹി യാത്രയിൽ നിന്നു വ്യത്യസ്തമായി എല്ലാ അർത്ഥത്തിലും വൃത്തിയും വെടിപ്പുമുള്ള കോച്ചുകൾ ആയിരുന്നു ഈ ട്രൈനിന്റേത്.

ഈ പ്രാവശ്യം എനിക്ക് കിട്ടിയതു side ബെർത്ത് ആയിരുന്നില്ല, പകരം middle berth ആയിരുന്നു. ട്രെയിനിലെ 3 പേർക്ക് ഇരിക്കാവുന്ന ഒരു സീറ്റിൽ ഞാൻ ഇരുന്നു. എന്റെ അടുത്തു window side ൽ പ്രായം ചെന്ന ഗുജറത്തുകാരനായ ഒരു വ്യക്തി അദ്ദേഹത്തിന്റെ എതിർ സീറ്റിൽ സമപ്രയാക്കരനായ അദ്ദേഹത്തിന്റെ സുഹൃത്തും ഉണ്ടായിരുന്നു. അവർ 2 പേരും ഗുജറാത്തിയിൽ എന്തൊക്കെയോ പറയുന്നു. ഒന്നും മനസിലാകാതെ ഞാൻ എന്റെ കൂട്ടുകാരോട് മലയാളത്തിലും വർത്തമാനം പറഞ്ഞു ഇരുന്നു.അവരെ കൂടാതെ side upper ബെർത്തിൽ ഒരു ചെറിയ കുട്ടി കിടന്നുറങ്ങുന്നുണ്ടായിരുന്നു. താഴെ സീറ്റിൽ ഇരിക്കുന്ന അവന്റെ അമ്മ ഇടയ്ക്കു അവനെ വിളിച്ചെഴുന്നേൽപിച്ചു കയ്യിൽ കരുതിയിരുന്ന ഭക്ഷണം അവനെ കഴിപ്പിച്ചു. അതിനിടയിൽ ഞങ്ങളുടെ ഗുജറാത്തി സഹയാത്രികർ അവരുടെ അത്താഴം കഴിച്ചു. ഇടയ്ക്കു അവരുടെ അടുത്തേക്ക് വന്ന സുഹൃത്തുക്കളോട് വർത്തമാനം പറഞ്ഞു പിരിഞ്ഞതിനു ശേഷം അവർ ഉറങ്ങാനുള്ള തയാറെടുപ്പിലാണ് എന്നു മനസിലായ ഞങ്ങളും berth ഉയർത്തി ഉറങ്ങാൻ കയറി കിടന്നു. അന്നത്തെ ദിവസത്തെ നടപ്പിന്റെ ഒക്കെ ക്ഷീണം കൊണ്ടാണ് എന്നു തോന്നുന്നു പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിലാഴ്ന്നു.

പിറ്റേന്ന് എപ്പോഴാണ് എഴുന്നേറ്റത് എന്നു ഓർക്കുന്നില്ല.പക്ഷെ പുറത്തെ കാഴ്ചകൾ കണ്ടപ്പോൾ മരുഭൂമിയിലൂടെ ആണോ പോകുന്നത് എന്നു തോന്നി. എങ്ങനെ നോക്കിയാലും ആ ചിന്ത തെറ്റാണ്. അതു മരുഭൂമിയല്ല,പകരം ഒരു വരണ്ട പ്രദേശം കൂടുതലും ചെറിയ കുറ്റികാട് നിറഞ്ഞ ഒരു പ്രദേശം. അവിടത്തെ കാഴ്ചകൾ കണ്ടു ഞാൻ ഇരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ പ്രായം ചെന്ന 2 പേരും അവരുടെ സുഹൃത്തുകൾ ഇരിക്കുന്ന ഭാഗത്തേക്ക് പോയി. എനിക്ക് ഞാൻ ആഗ്രഹിച്ച window സീറ്റ് കിട്ടിയ സന്തോഷത്തിൽ ഞാനും.

തീവണ്ടി അത്യാവശം നല്ല വേഗത്തിൽ തന്നെയാണ് പോകുന്നത്. മൊബൈൽ ക്യാമറയിൽ വീഡിയോ പകർത്തുമ്പോൾ അതു ദൃശ്യമായിരുന്നു. ഇടയ്‌ക്കെവിടെയോ വച്ചു sushasan express ഞാൻ കണ്ടു. ഒരു BRC WAP5 എൻജിൻ ആണ് sushasan express ന്റെ locomotive. അതു ഞങ്ങളുടെ തൊട്ടപ്പുറത്തെ ട്രാക്കിലൂടെ അതിവേഗം കടന്നു പോയി.

TO KNOW MORE ABOUT THE TRAIN: CLICK HERE

ഗോദ്ര സ്റ്റേഷൻ 

തിരിച്ചുള്ള യാത്രയിൽ എന്റെ ഓർമകളിൽ ഇപ്പോഴും ഉള്ള ഒരേയൊരു സ്റ്റേഷൻ അതു Godhra യാണ്. മറ്റു എത്ര എത്ര സ്റ്റേഷനുകളിലൂടെ ട്രെയിൻ കടന്നു പോയതാണ് പക്ഷെ ഒന്നിന്റെ പോലും പേര് ഓർത്തിരിക്കുന്നില്ല. ഒരുപക്ഷേ നേരത്തെ തന്നെ godhra എന്ന പേരു കേട്ടിട്ടുള്ളത് കൊണ്ടായിരിക്കും അത് ഓർമയിൽ തങ്ങി നിൽക്കുന്നത്. പലരെയും പോലെ എന്റെ ഓർമകളിലും ഈ സ്ഥലം സ്ഥലം ബന്ധപ്പെട്ട് കിടക്കുന്നത് 2002ലെ ഗുജറാത്തു കലാപത്തിന് തിരി തെളിച്ച സംഭവമായിട്ടാണ്. അന്ന് sabarmati expressന് godhra സ്റ്റേഷനിൽ നിന്നു കുറച്ചു മാറി ഒരു കൂട്ടം കലാപകാരികൾ തീയിട്ടു. 100 കണക്കിന്ആളുകൾ ആന്ന് മരണമടഞ്ഞു. ആ ചരിത്രതിന്റെ പേരിൽ അറിയപ്പെടുന്ന സ്റ്റേഷനിലേക്ക് ട്രെയിൻ പതിയെ അടുക്കുകയായിരുന്നു.

ട്രെയിൻ പതിയെ ആണ് നീങ്ങുന്നത് ,സ്റ്റേഷൻ എത്താറായി എന്നു മനസിലായി. ഞാൻ പുറത്തേക്ക് നോക്കിയിരുന്നു. അപ്പോൾ അതാ ഒരു ഒരു WAG7 സ്റ്റേഷൻ വിട്ടു വരുന്നു. WAG സീരിസിലുള്ള ലോക്കോ ആയതു കൊണ്ട് ചരക്കു തീവണ്ടി ആണ് എളുപ്പത്തിൽ ഊഹിച്ചു.

 

WAG 7 എഞ്ചിന് തൊട്ടു പിന്നിൽ മറ്റൊരു എൻജിനും ഉണ്ടായിരുന്നുഅതൊരു ഡീസൽ എൻജിൻ ആയിരുന്നുപേര് എനിക്ക് അറിയത്തില്ലായിരുന്നു എൻജിൻ അടുത്ത് എത്തിയപ്പോൾ പേര് ഞാൻ വായിച്ചെടുത്തുWDS6-AD , ഇതിനു മുമ്പ് ഞാൻ ഇങ്ങനെ ഒരു locomotive കണ്ടിട്ടില്ലായിരുന്നുഅങ്ങനെ ആ യാത്ര സമ്മാനിച്ച ഒരു പുതിയഅറിവായിരുന്നു ഇന്ത്യൻ റയിൽവേയുടെ WDS6-AD എൻജിൻസാധാരണ double headingഅതായത് ഒരു ട്രെയിനിന് മുമ്പിൽ എൻജിനുകൾ ഘടിപ്പിക്കുന്ന രീതിഡീസൽ എൻജിനുകൾ തമ്മിൽ ചെയ്യുന്നത് കണ്ടിട്ടുണ്ടായിരുന്നുപക്ഷെ ഒരു ഇലക്ട്രിക്ക് എൻജിനും ഡീസൽ എൻജിനും ചേർത്തുള്ള double heading ഞാൻ അന്ന്  ആദ്യമായി കണ്ടുഎന്താണ് അതിനു പിന്നിലെ കാരണം എന്ന് എനിക്ക് ഇപ്പോഴും അറിയില്ലFlat bed കൾക്ക് മുകളിൽ നല്ല ഭാരമുണ്ടെന്നു തോന്നിച്ച ഇരുമ്പ് ഡ്രമ്മുകൾ കൊണ്ടാണ് ആ ചരക്കു തീവണ്ടി നീങ്ങുന്നത്

ഞങ്ങൾ യാത്ര ചെയ്തിരുന്ന തീവണ്ടി Godhra station ൽ നിർത്തി. ആളുകൾ ഇറങ്ങുകയും കയറുകയും ഒക്കെ സാധാരണ പോലെ നടന്നു. ഇടയ്ക്കു അതുവഴി ചായയും പലഹാരവും ആയി വന്ന കച്ചവടക്കാരന്റെ കയ്യിൽ നിന്ന് ഞങ്ങൾ ചായയും വഡാപാവും വാങ്ങി കഴിച്ചു.


 വടാപാവ് - മഹാരാഷ്ട്രൻ പലഹാരം, ഇന്ന് ഇതു ഇന്ത്യയിൽ എമ്പാടും ലഭ്യമാണ് കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ല. ഒരു ബണ്ണിന്റെ ഉള്ളിൽ നന്നായി മോരിച്ചെടുത്ത ഉരുളക്കിഴങ്ങു വയ്ക്കും.അതിനോടൊപ്പം കുറച്ചു ചട്നിയും പച്ചമുളകും സഹിതമാണ് തരുക.


ചായ നല്ലതായിരുന്നു.പക്ഷെ വടാപാവ് അത്ര രുചിയുള്ളതായി തോന്നിയില്ലഎല്ലാവരും ചേർന്ന് അതു കഴിച്ചു തീർത്തിരുന്നു.

ട്രെയിൻ ഗോധ്ര വിട്ടു.ഗോധ്രയിൽ നിന്നും 66 km ദൂരം ഉണ്ട് ഛായാപുരി സ്റ്റേഷനിലേക്ക്. ഏതായാലും 1 മണിക്കൂറിൽ കൂടുതൽ സമയം എടുക്കും. പുറത്തെ കാഴ്ചകളും കണ്ടു  തീവണ്ടിയുടെ താളവും ശ്രദ്ധിച്ചു ഞാൻ അവിടെ ഇരുന്നു.

ട്രെയിൻ കൃത്യസമയത്തു തന്നെ ഛായാപുരിയിലെത്തി. ഇനി നേരെ ഞങ്ങളുടെ വീടുകളിലേക്ക്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ