02284- ഹസ്രത് നിസാമുദ്ധീൻ - എറണാകുളം തുരന്തോ സ്‌പെഷ്യൽ - തീവണ്ടി പ്രാന്തൻ

Breaking

02284- ഹസ്രത് നിസാമുദ്ധീൻ - എറണാകുളം തുരന്തോ സ്‌പെഷ്യൽ

02284 Duronto special  hauled by WAP 7  arriving at BRC

കോവിഡ് കാലത്തെ സ്‌പെഷ്യൽ ട്രെയിൻ സർവീസിന്റെ ഭാഗമായി കേരളവും രാജ്യതലസ്ഥാനം ആയ ഡെല്ഹിയെയും ബന്ധപ്പെടുത്തി നടത്തുന്ന തുരന്തോ (Duranto or Duronto) ട്രെയിൻ സർവിസ് ആണ് ഇത്.

 ഡൽഹിയിലെ ഹസ്രത് നിസാമുദ്ധീൻ(Hasrat Nizamudheen) സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ചു കേരളത്തിലെ എറണാകുളം ജംഗ്ഷൻ ( Ernakulam Junction Railway Station) വരെയാണ് 02284 തുരന്തോ സ്‌പെഷ്യൽ ട്രെയിൻ യാത്ര ചെയ്യുന്നത്.

തുരന്തോ സ്‌പെഷ്യൽ ട്രെയിൻ റൂട്ട് മാപ്പ്

ഹസ്രത് നിസാമുദ്ധീൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ഈ ട്രെയിൻ  7 സംസ്ഥാങ്ങളിലൂടെ യാത്ര ചെയ്താണ് എറണാകുളം ജംഗ്ഷനിൽ എത്തിച്ചേരുന്നത്. യാത്രയിൽ തുരന്തോ സ്‌പെഷ്യൽ യാത്ര ചെയ്യുന്ന സംസ്ഥാനങ്ങൾ പിൻവരുന്നവയാണ്:

ഡൽഹി>രാജസ്ഥാൻ>മധ്യ പ്രദേശ്> ഗുജറാത്ത്>മഹാരാഷ്ട്ര>ഗോവ> കർണാടക>കേരള

7 സംസ്ഥാനങ്ങളിലെ 11 സ്റ്റേഷനുകളിൽ മാത്രം ആണ് തുരന്തോ എക്സ്പ്രസിന് സ്റ്റോപ്പുള്ളത്.

 ഈ യാത്രയിൽ  തീവണ്ടി ഏകദേശം 2900+ km ദൂരം 44 മണിക്കൂർ സമയം കൊണ്ട് ഓടി തീർക്കും.

യാത്രയുടെ ഒരു ഭാഗം ട്രെയിൻ കൊങ്കൺ റയിൽവേയിൽ കൂടെയാണ് യാത്ര ചെയ്യുന്നത്.

സ്റ്റോപ്പുകൾ

 

ഡൽഹി- ഹസ്രത് നിസാമുദ്ധീൻ( NZM)

രാജസ്ഥാൻ - കോട്ട ജംഗ്ഷൻ(KOTA)

മധ്യപ്രദേശ് - രത്ലം(RTM)

ഗുജറാത്ത്- വഡോദര ജംഗ്ഷൻ(BRC), വസായി റോഡ്(BSR)

മഹാരാഷ്‌ട്ര - പനവേൽ , രത്നാഗിരി

ഗോവ- മഡ്ഗാവ്.

കർണാടക - മംഗലാപുരം ജംഗ്ഷൻ(MAJN)

കേരള - കോഴിക്കോട്(KKD), എറണാകുളം ജംഗ്ഷൻ(ERS)

കോച്ചുകൾ

Lhb കോച്ചുകൾ ഉള്ള ഒരു ട്രെയിൻ റേക് ആണ് എറണാകുളം തുരന്തോ സ്പെഷ്യലിന് ഉള്ളത്. Ac 2 tier, AC 3 tier , പാന്ററി കാർ, സ്ലീപ്പർ കോച്ചുകൾ എന്നിവ ചേർന്നതാണ് ഈ റേക്.

ലോകോമോട്ടീവ് അല്ലെങ്കിൽ തീവണ്ടി എൻജിൻ

ഹസ്രത് നിസാമുദ്ധീൻ സ്റ്റേഷൻ തൊട്ടു വഡോദര ജംഗ്ഷൻ വരെ WAP 7 ലോകോമോട്ടീവ് ( locomotive) ആണ് തുരന്തോ സ്‌പെഷ്യൽ ട്രെയിനിന്റെ എൻജിൻ. അവിടെ നിന്നു മംഗലാപുരം ജംഗ്ഷൻ വരെ ഡീസൽ എഞ്ചിനായിരിക്കും ട്രെയിനിന്റെ തലയ്ക്കൽ. മംഗലാപുരം ജംഗ്ഷനിൽ വച്ചു അതു വീണ്ടും മാറി ഒരു WAP7 എന്ജിനിലേക്ക് മാറും.

ഉപയോഗിക്കുന്ന എഞ്ചിനുകളുടെ അല്ലെങ്കിൽ ലോകോമോട്ടീവുകളുടെ ( locomotive) കാര്യത്തിൽ മാറ്റം വരാം.

കൂടുതൽ വായിക്കുക

02284- തുരന്തോ സ്‌പെഷ്യൽ ട്രെയിനിൽ തീവണ്ടി പ്രാന്തൻ നടത്തിയ യാത്ര.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ