ഇന്ത്യൻ റയിൽവെയിലെ( indian railway) മുൻനിര ട്രെയിൻ സർവിസുകളുടെ ലിസ്റ്റ് എടുത്താൽ തീർച്ചയായും അതിൽ രാജധാനി എക്സ്പ്രസ് ഉണ്ടായിരിക്കും. ഈ ആർട്ടികളിൽ തീവണ്ടി പ്രാന്തൻ എഴുതുന്നത് രാജധാനി എക്സ്പ്രസ് ( RAJADHANI EXPRESS) ട്രെയിനിന്റെ വിശേഷങ്ങൾ ആണ്.
എന്താണ് - രാജധാനി എക്സ്പ്രസ്?
ഇന്ത്യയിലെ ഒരു പ്രീമിയം യാത്രാ തീവണ്ടിയാണ് രാജധാനി എക്സ്പ്രസ്. രാജധാനി എന്ന വാക്കിന്റെ അർത്ഥം തന്നെ തലസ്ഥാനം എന്നാണ്. പേരിനു ചേർച്ചയിൽ തന്നെയുള്ള സർവിസ് ആണ് ഈ ട്രെയിൻ നടത്തുന്നത്.
ഇന്ത്യയുടെ തലസ്ഥാന (രാജധാനി) നഗരിയായ ഡൽഹിയിൽ നിന്നും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ തലസ്ഥാന നഗരങ്ങളിലേക്കോ പ്രധാന പട്ടണങ്ങളിലേക്കോ ആണ് രാജധാനി എക്‌സ്പ്രസിന്റെ സർവിസ്. കുറഞ്ഞ സ്റ്റോപ്പുകളും, വേഗതയും ഈ ദൂരം കുറഞ്ഞ സമയം കൊണ്ട് ഓടി തീർക്കാൻ രാജധാനിയെ സഹായിക്കുന്നു.
ഈ ട്രെയിനിൽ പൂർണമായും AC കോച്ചുകൾ ആണ് ഉള്ളത്.
രാജധാനി എക്‌സ്പ്രസിന്റെ തുടക്കം
1969 ൽ ആണ് ആദ്യ രാജധാനി ട്രെയിൻ സർവിസ് ആരംഭിക്കുന്നത്. അന്നത്തെ രാജധാനി സർവിസ് ന്യൂ ഡൽഹി സ്റ്റേഷനിൽ നിന്നും ഹൗറ സ്റ്റേഷനിലേക്കു ആയിരുന്നു. ആദ്യത്തെ ആ യാത്രയിൽ ട്രെയിൻ ഏകദേശം 17 മണിക്കൂറും 20 മിനുട്ടും കൊണ്ടാണ് ഹൗറയിൽ എത്തി ചേർന്നത്. അതിനുശേഷം മറ്റു രാജധാനി സർവീസുകൾ ആരംഭിച്ചു. രാജധാനി എക്സ്പ്രസ് ഇന്ത്യൻ റയിൽവേയുടെ ഭാഗമായിട്ടു ഇപ്പോൾ 50 വർഷങ്ങൾ പിന്നീട്ടിരിക്കുന്നു.
എത്ര- രാജധാനി എക്സ്പ്രസ്
ലഭ്യമായ വിവരങ്ങൾ അനുസരിച്ചു നിലവിൽ ഇന്ത്യയിൽ 24 രാജധാനി എക്സ്പ്രെസ്സുകൾ സർവിസ് നടത്തുന്നുണ്ട്. ഏറ്റവും അധികം രാജധാനി സർവീസുകൾ ഉള്ളത് പശ്ചിമ ബംഗാൾ (west bengal) , അസ്സാം ( assam), മഹാരാഷ്ട്ര ( maharashtra), ഒഡിഷ( odisha) എന്നി സംസ്ഥാങ്ങൾക്കു ആണ്. അവ ഓരോന്നും പിൻവരുന്ന ആണ്.
അസ്സാം (ASSAM):
1. ന്യൂ ഡൽഹി - ദിബ്രുഗഡ് ടൗൺ രാജധാനി എക്സ്പ്രസ് ( ബറൂണി വഴി)
2. ന്യൂ ഡൽഹി - ദിബ്രുഗഡ് ടൗൺ രാജധാനി എക്സ്പ്രസ് ( ഹാജിപ്പൂർ വഴി)
3. ന്യൂ ഡൽഹി - ദിബ്രുഗഡ് ടൗൺ രാജധാനി എക്സ്പ്രസ് ( മുസാഫർപ്പൂർ വഴി)
മഹാരാഷ്ട്ര ( MAHARASHTRA)
1. ന്യൂഡൽഹി - മുംബൈ സെൻട്രൽ - മുംബൈ രാജധാനി എക്സ്പ്രസ്
2. ഹസ്രത് നിസാമുദ്ധീൻ - മുബൈ സെൻട്രൽ - ആഗസ്റ്റ് ക്രാന്തി രാജധാനി എക്സ്പ്രസ്
3. ഹസ്രത് നിസാമുദ്ധീൻ - ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് രാജധാനി എക്സ്പ്രസ്.
ഒഡിഷ (ODISHA)
1. ന്യൂഡൽഹി - ബുബണേശ്വർ രാജധാനി എക്സ്പ്രസ് ( അദ്ര വഴി)
2. ന്യൂഡൽഹി - ബുബണേശ്വർ രാജധാനി എക്സ്പ്രസ് ( റൂർകല വഴി)
3. ന്യൂഡൽഹി - ബുബണേശ്വർ രാജധാനി എക്സ്പ്രസ് ( ബോകാറോ വഴി)
പശ്ചിമ ബംഗാൾ (WEST BENGAL)
1. ന്യൂഡൽഹി - ഹൗറ രാജധാനി ( ഗയ വഴി)
2. ന്യൂഡൽഹി - ഹൗറ രാജധാനി ( പട്ന വഴി)
3. ന്യൂഡൽഹി - സെൽദാ രാജധാനി
ജാർഖണ്ഡ് ( JARKHAND )
1. ന്യൂഡൽഹി - റാഞ്ചി രാജധാനി എക്സ്പ്രസ് ( ബോകാറോ വഴി)
2. ന്യൂഡൽഹി - റാഞ്ചി രാജധാനി എക്സ്പ്രസ്
ബീഹാർ (BIHAR)
1. ന്യൂ ഡൽഹി - പട്ന രാജേന്ദ്ര നഗർ ടെർമിനസ് രാജധാനി എക്സ്പ്രസ്
ഛത്തീസ്ഗഡ് ( CHATTISGARH)
1. ന്യൂഡൽഹി - ബിലാസ്പുർ രാജധാനി.
ഗോവ (GOA)
1. ഹസ്രത് നിസാമുദ്ധീൻ - മഡ്ഗാവ് രാജധാനി
ഗുജറാത്ത് (GUJARAT)
1. ന്യൂഡൽഹി - അഹമ്മദാബാദ് സ്വർണജയന്തി രാജധാനി.
ജമ്മു ആൻഡ് കാശ്മീർ (JAMMU AND KASHMIR)
1. ന്യൂഡൽഹി - ജമ്മു താവി രാജധാനി
കർണാടക (KARNATAKA)
1. ഹസ്രത് നിസാമുദ്ധീൻ - ബെംഗളൂരു രാജധാനി.
കേരള (KERALA)
1. ഹസ്രത് നിസാമുദ്ധീൻ - തിരുവനന്തപുരം സെൻട്രൽ.
തമിഴ്നാട് ( TAMILNADU)
1. ഹസ്രത് നിസാമുദ്ധീൻ - ചെന്നൈ രാജധാനി.
തെലങ്കാന ( TELANGANA)
1. ഹസ്രത് നിസാമുദ്ധീൻ - സെക്കന്തരാബാദ് രാജധാനി.
ത്രിപുര (TRIPURA)
1. ആനന്ദ് വിഹാർ ടെർമിനസ് - അഗർത്തല രാജധാനി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ