മലനിരകളിലൂടെ കിതച്ചും, പുക ചുമച്ചു തുപ്പിയും കയറ്റങ്ങൾ വളരെ പതിയെ വലിഞ്ഞു കയറുന്ന കുട്ടി തീവണ്ടികൾ.കാഴ്ചകാരന്റെ കണ്ണുകളെ തൃപ്തിപ്പെടുത്തുന്ന കുട്ടി ട്രെയിനുകൾ ( toy trains) ഇന്ത്യൻ റയിൽവേയിൽ വിനോദസഞ്ചാരികൾക്കുള്ള ഒരു പ്രധാന ആകർഷണമാണ് .ഇന്ത്യൻ റയിൽവേയുടെ ഭൂപടത്തിൽ ഈ കുട്ടി തീവണ്ടികൾക്കും അവരുടേതായ ഒരു സ്ഥാനം ഉണ്ട്. ജീവിതത്തിൽ ഒരിക്കൽ എങ്കിലും നിങ്ങൾ യാത്ര ചെയ്യേണ്ട ഈ കുട്ടി ട്രെയ്‌നുകളുടെ വിശേഷങ്ങൾ ആണ് തീവണ്ടി പ്രാന്തൻ എഴുതുന്നത്.
ബ്രിട്ടീഷ്കാരുടെ കാലത്തു തുടങ്ങിയത് ആണ് ഈ തീവണ്ടികളിൽ പലതും. അവയിൽ 4 കുട്ടി തീവണ്ടികളെകുറിച്ചു നോക്കാം.
1. നീലഗിരി മലയോര റെയിൽവേ (Nilgiri Mountain Railway)
തമിഴ്നാട് സംസ്ഥാനത്തിലെ നീലഗിരി ജില്ലയിൽ ആണ് ഈ കുട്ടി തീവണ്ടികൾ കാണപ്പെടുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ മലയോര പാതയിലൂടെയുള്ള ഈ കുട്ടി ട്രെയിനിന്റെ യാത്ര ഓരോ വർഷവും നിരവധി സഞ്ചാരികളെ അങ്ങോട്ടു എത്തിക്കുന്നു.
1908ൽ ബ്രിട്ടീഷുകാർ ആണ് ഈ മീറ്റർ ഗേജ് റെയിൽവേ ലൈൻ നിർമിച്ചത്. ആവി (steam) കൊണ്ടും ഡീസൽ കൊണ്ടും പ്രവർത്തിക്കുന്ന എൻജിനുകൾ ആണ് ഈ റൂട്ടിലെ തീവണ്ടികൾ വലിക്കാനായി ഉപയോഗിക്കുന്നത്.
നീലഗിരി മലയോര റെയിൽവേ അല്ലെങ്കിൽ NMR ( nilagiri mountain railway യുടെ ചുരുക്കരൂപം) യാത്ര ആരംഭിക്കുന്നത് കോയമ്പത്തൂറിന് അടുത്തുള്ള മേട്ടുപാളയം (Mettupalayam) സ്റ്റേഷനിൽ നിന്നുമാണ്. അവിടെ നിന്നു 46 km പിന്നിട്ടു ഉദഗമണ്ഡലം ( udhagamandalam) സ്റ്റേഷനിൽ ട്രെയിൻ യാത്ര അവസാനിപ്പിക്കും.
ചെങ്കുത്തായ കയറ്റങ്ങളും, പാലങ്ങളും , തോടുകളും, മരങ്ങളും ഒക്കെ നിറഞ്ഞ നീലഗിരി മലനിരകളിലൂടെയുള്ള യാത്ര ഒന്നു ആസ്വദിച്ചു അറിയേണ്ടത് തന്നെയാണ്.
2.മാതേരാൻ ഹിൽ റയിൽവെ ( Matheran Hill Railway)
diesel engine at Matheran
മഹാരാഷ്ട്ര സംസ്ഥാനത്തിലാണ് മാതേരാൻ ഹിൽ റെയിൽവേ കാണപ്പെടുന്നത്. മറ്റൊരു മനോഹരമായ കുട്ടി തീവണ്ടി യാത്ര മാതേരാൻ സന്ദർശകർക്ക് നടത്താൻ കഴിയും.
1907ൽ ആണ് ഇവിടെ MHR അല്ലെങ്കിൽ Matheran(മാതേരാൻ )Hill Railway ആരംഭിക്കുന്നത്. ആദ്യകാലത്ത് ആവി എൻജിനുകൾ ആണ് ട്രെയിൻ വലിക്കാനായി ഉപയോഗിച്ചിരുന്നത്, എന്നാൽ പിന്നീട് അത് ഡീസൽ എഞ്ചിനുകൾക്ക് വഴി മാറി കൊടുത്തു.
മാതെരൻ ഹിൽ റയിൽവേയുടെ തുടക്കം നേരൽ (Neral) റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ആരംഭിക്കുന്നത്. അവിടെ നിന്നു ഏകദേശം 21 കിലോമീറ്റർ ദൂരം പിന്നിട്ട് മാതെരൻ റയിൽവെ സ്റ്റേഷനിൽ ഈ ട്രെയിൻ യാത്ര അവസാനിപ്പിക്കും.
നാരോ ഗേജ് (Narrow gauge) രയിലിലൂടെ ആണ് ഈ കുട്ടി ട്രെയിൻ, സർവിസ് നടത്തുന്നത്.
3.കൽക്ക- ഷിംല റെയിൽവേ
ഹരിയാനയിലെ കൽക്ക റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ച് ഹിമാചൽ പ്രദേശിലെ ഷിംല റെയിൽവേ സ്റ്റേഷൻ വരെ ആണ് ഈ കുട്ടി തീവണ്ടി സർവിസ്.
1898 ൽ ആണ് ഈ റെയിൽവേ ലൈനിന്റെ നിർമാണം ആരംഭിക്കുന്നത്. കൽക്ക ഷിംല സ്റ്റേഷനുകൾകിടയിൽ ഏകദേശം 96 km ദൂരം ഉണ്ട്. ഈ ദൂരം താണ്ടിയുള്ള യാത്രയിൽ സഞ്ചാരികൾക്കു 20ന് അടുത്തു സ്റ്റേഷനുകൾ, 103-ഓളം ടണലുകളും, 969 പാലങ്ങളും കാണാൻ സാധിക്കും.
ഒരു കാലത്തു ഷിംല ഇന്ത്യയുടെ സമ്മർ ക്യാപിറ്റൽ ( summer capital) ആയിരുന്നു. ഇങ്ങോട്ടേക്കുള്ള യാത്ര എളുപ്പമാക്കാൻ വേണ്ടിയാണ് കൽക ഷിംല തീവണ്ടി പാത നിലവിൽ വന്നത്.
യാത്രകളും തീവണ്ടികളെയും സ്നേഹിക്കുന്ന ആർക്കും ഈ ട്രെയിൻ യാത്ര നല്ലൊരു അനുഭവം ആയിരിക്കും.
4. ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ ( Darjeeling Himalayan Railway)
പശ്ചിമ ബംഗാളിലെ (west bengal) മനോഹരമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് , ഡാർജിലിംഗ്. ഹിമാലയൻ പാർവതനിരകളുടെ പാദസ്പർശമേറ്റു കിടക്കുന്ന ഒരു പട്ടണമാണ് ഡാർജിലിംഗ്. ഈ പ്രദേശത്ത് വളരുന്ന തേയില തോട്ടങ്ങളും, ചെരിഞ്ഞ പ്രതലങ്ങളും എല്ലാം കൂടി ചേർന്നു ഡാർജിലിംഗിനെ, കുന്നുകളുടെ റാണി ആക്കി തീർത്തിരിക്കുന്നു.
ഡാർജിലിംഗിൽ, എത്തിച്ചേരാനുള്ള ബ്രിട്ടീഷുകാരുടെ ആഗ്രഹം ആണ് ഇന്നത്തെ ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ അല്ലെങ്കിൽ DHR ന് ( Darjeeling Himalayan Railway) രൂപം കൊടുത്തത്. 1879 ൽ ആണ് ഈ റെയിൽവേ ലൈൻ പ്രവർത്തനം ആരംഭിച്ചത് എന്നു കരുതുന്നു.
ഇന്ന് , ബംഗാളിലെ new jalpaiguri റെയിൽവേ സ്റ്റേഷനിൽ ആരംഭിച്ചു ഡാർജിലിംഗ് റെയിൽവേ സ്റ്റേഷൻ വരെ നീണ്ടു കിടക്കുന്നത് ആണ് ഡാർജിലിംഗ് ഹിമാലയൻ റെയിൽവേ( DHR).ഏകദേശം 88 km നീണ്ടു കിടക്കുന്ന ഒരു റെയിൽവേ ലൈൻ ആണ് ഇത്.
ഡാർജിലിംഗ് ഹിമാലയൻ റെയിൽവേയുടെ ഒരു പ്രധാന ആകർഷണം എന്നു പറയുന്നത്, ഈ യാത്രയിൽ ഉടനീളം ഉള്ള നിരവധി സിഗ്-സാഗ്( zig-zag) ലൈനുകളും, ലൂപുകളും ( loops) ഒക്കെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ