ദക്ഷിണ റെയിൽവേ ( southern railway) നടത്തുന്ന ഒരു എക്സ്പ്രസ് ട്രെയിൻ സർവിസ് ആണ് പരശുറാം എക്സ്പ്രസ്. തമിഴ്നാട്ടിലെ നാഗർകോവിൽ മുതൽ കർണാടകയിലെ മംഗലാപുരം സെൻട്രൽ വരെയാണ് ഈ ട്രെയിൻ സർവിസ് നടത്തുന്നത്. എല്ലാദിവസവും ട്രെയിൻ സർവിസ് നടത്തുന്നുണ്ട്.
നാഗർകോവിൽ മുതൽ മംഗലാപുരം വരെയുള്ള 700+ km ദൂരം ഈ ട്രെയിൻ ഏകദേശം 16 മണിക്കൂർ കൊണ്ട് പിന്നിടുന്നു. യാത്രയുടെ ഭൂരിഭാഗവും പരശുറാം എക്സ്പ്രസ് കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നത്.
കോട്ടയം വഴിയാണ് ഈ തീവണ്ടി കടന്നു പോകുന്നത്.
പ്രധാന സ്റ്റോപ്പുകൾ
നാഗർകോവിൽ മുതൽ മംഗലാപുരം വരെയുള്ള യാത്രയിൽ ഈ ട്രെയിന് 50 ഓളം സ്റ്റോപ്പുകൾ ഉണ്ട് അവയിൽ ഭൂരിപക്ഷവും കേരളത്തിൽ തന്നെയാണ്. സ്റ്റോപ്പുകൾ പിൻവരുന്നവയാണ്
തമിഴ്നാട് - നാഗർകോവിൽ ജംഗ്ഷൻ
കേരളം - തിരുവനന്തപുരം സെൻട്രൽ,കൊല്ലം ജംഗ്ഷൻ, കായംകുളം ജംഗ്ഷൻ, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, ഷൊർണ്ണൂർ ജംഗ്ഷൻ,തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
കർണാടക - മംഗലാപുരം സെൻട്രൽ.
ട്രെയിൻ നമ്പർ
16649 - മംഗലാപുരം to നാഗർകോവിൽ ജംഗ്ഷൻ via കോട്ടയം
16650 - നാഗർകോവിൽ ജംഗ്ഷൻ to മംഗലാപുരം via കോട്ടയം.
കോച്ചുകൾ
പരശുറാം എക്സ്പ്രസ്സിൽ നിലവിൽ ഉത്കൃഷ്ട് (UTKRISHT) കോച്ചുകൾ ആണ് ഉപയോഗിക്കുന്നത്. 21 കോച്ചുകൾ അടങ്ങിയതാണ് പരശുറാം എക്സ്പ്രസ് ട്രെയിനിന്റെ റേക്.
AC ചെയർ കാർ - 3
സെക്കന്റ് സിറ്റിംഗ് - 3
റീസെർവഷൻ ഇല്ലാത്തത് - 12
Pantry കാർ - 1
Slr കാർ -2
കോച്ചുകളുടെ വിതരണം മേൽ പറഞ്ഞതു പോലെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ