16345/16346 - നേത്രാവതി എക്സ്പ്രസ് - തീവണ്ടി പ്രാന്തൻ

Breaking

16345/16346 - നേത്രാവതി എക്സ്പ്രസ്


 ബോംബെയിലെ ലോകമാന്യത്തിലക് ടെർമിനസിനെയും (LTT) തിരുവനന്തപുരം സെൻട്രൽ (TVC) സ്റ്റേഷനെയും തമ്മിൽ  ബന്ധിപ്പിച്ചു നടത്തുന്ന ഇന്ത്യൻ റെയിൽവേയുടെ എക്സ്പ്രസ് ട്രെയിൻ സർവിസ് ആണ് നേത്രാവതി എക്സ്പ്രസ്സ് . ദിവസേന ഈ ട്രെയിൻ, സർവിസ് നടത്തുന്നുണ്ട്. കൊങ്കൻ റയിൽവെ വഴി ആണ് ഈ തീവണ്ടി ഓടുന്നത്.

LTT ക്കും TVC ക്കും ഇടയിൽ 1800+ km ദൂരം നേത്രാവതി എക്സ്പ്രസ് സഞ്ചരിക്കുന്നു.ഈ ദൂരം ഏകദേശം 30 മണിക്കൂർ സമയം കൊണ്ടാണ് തീവണ്ടി പിന്നിടുന്നത്. 

സ്റ്റോപ്പുകൾ

   16345/16346 നേത്രാവതി എക്സ്പ്രെസ്സിനു 45 സ്റ്റോപ്പുകൾ ആണ് ഉള്ളത്.

ലോകമാന്യത്തിലക് > താനെ > പനവേൽ > റോഹ > ചിപ്ലൂൻ > രത്‌നാഗിരി > കൂടൽ > തിവീമ് > കർമാലി > മഡ്ഗാവ് >  കൻകോണ > കർവാർ > കുമ്ത > മുർദേശ്വർ > ഭട്കൽ > ബൈന്ദൂർ > കുണ്ഠപുര > ഉഡുപ്പി > സൂറത്കൽ > മംഗലാപുരം ജംഗ്ഷൻ > കാസർഗോഡ് > കാഞ്ഞങ്ങാട് >  ചെറുവത്തൂർ > പയ്യന്നൂർ > കണ്ണപുരം > കണ്ണൂർ > തലശ്ശേരി > വടകര > കോഴിക്കോട് ‌> പരപ്പനങ്ങാടി > തിരൂർ > കുറ്റിപ്പുറം > ഷൊർണ്ണൂർ ജംഗ്ഷൻ > തൃശൂർ > ആലുവ > എറണാകുളം ജംഗ്ഷൻ > ചേർത്തല > ആലപ്പുഴ > അമ്പലപ്പുഴ > ഹരിപ്പാട് > കായംകുളം ജംഗ്ഷൻ > കരുനാഗപ്പിള്ളി > കൊല്ലം ജംഗ്ഷൻ > വർക്കല > തിരുവനന്തപുരം സെൻട്രൽ.

തീവണ്ടി നമ്പർ

16345 - ലോകമാന്യത്തിലക് to തിരുവനന്തപുരം സെൻട്രൽ

16346 - തിരുവനന്തപുരം സെൻട്രൽ to ലോകമാന്യത്തിലക്

കോച്ചുകൾ

 നിലവിൽ നേത്രാവതി എക്‌സ്പ്രസ്സിൽ LHB കോച്ചുകൾ ആണ് ഉപയോഗിക്കുന്നത്. 22 LHB കോച്ചുകൾ അടങ്ങിയത് ആണ് നേത്രവാതി എക്‌സ്പ്രസിന്റെ റേക്. അവയുടെ വിതരണം ഇങ്ങനെ:

A. C II tier - 1 കോച്ച്

A. C III tier - 6 കോച്ചുകൾ

സ്ലീപ്പർ ക്ലാസ് - 10 കോച്ചുകൾ

Pantry car - 1

ജനറൽ  - 2 കോച്ചുകൾ

ജനറേറ്റർ കാർ - 2 കോച്ചുകൾ

 

മറ്റ് വിവരങ്ങൾ

 ഈ തീവണ്ടിക്ക് നേത്രാവതി എന്നു പേര് വരാൻ കാരണം മംഗലാപുരതിനടുത്തുള്ള നേത്രാവതി പുഴയാണ്. മംഗലാപുരം ടൗൺ ഈ നേത്രാവതി പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

നേത്രാവതി എക്സ്പ്രസ്സിൽ ഞാൻ നടത്തിയ യാത്രയെക്കുറിച്ചു വായിക്കുക.

റഫൻസ്

വിക്കിപീഡിയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ