എറണാകുളം ജില്ലയിലെ ഏറ്റവും തിരക്കേറിയ റയിൽവേ സ്റ്റേഷനുകളിൽ മൂന്നാം സ്ഥാനം ആലുവ റെയിൽവേ സ്റ്റേഷന് സ്വന്തം. അതുപോലെ തന്നെ വരുമാനത്തിന്റെ കാര്യത്തിലും ആലുവ റെയിൽവേ സ്റ്റേഷൻ മുമ്പിൽ തന്നെ ഉണ്ട്.
ദക്ഷിണ റെയിൽവേ (southern railway) സോണിന്റെ തിരുവനന്തപുരം ഡിവിഷന് കീഴിലാണ് ആലുവ സ്റ്റേഷന്റെ പ്രവർത്തനം. കേരളത്തിനു വടക്കോട്ടും തെക്കോട്ടും പോകുന്ന ധാരാളം തീവണ്ടികൾ നിർത്തുന്ന ഒരു പ്രധാന സ്റ്റേഷൻ ആണ് ഇത്.
ഇടുക്കി ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക് ഏറ്റവും എളുപ്പത്തിൽ എത്തി ചേരാൻ കഴിയുന്ന സ്റ്റേഷൻ ആണ് ആലുവ. അതോടൊപ്പം അന്യസംസ്ഥാനക്കാരായ ആളുകൾ ആശ്രയിക്കുന്നതും ഈ സ്റ്റേഷനെ ആണ്. കാരണം പെരുമ്പാവൂരിനോട് ഏറ്റവും അടുത്തുള്ള സ്റ്റേഷൻ ആണ് ഇത്.
പ്ലാറ്റ്ഫോം
ആലുവ സ്റ്റേഷനിൽ 3 പ്ലാറ്ഫോമുകളും 6 ട്രാക്കുകളും ആണുള്ളത്. ഇതിൽ 1, 3 പ്ലാട്ഫോമുകളിൽ ആണ് പ്രധാനമായും യാത്രാ തീവണ്ടികൾ വന്നു പോകുന്നത്.
ഒന്നാം നമ്പർ പ്ലാട്ഫോമിൽ ആണ് എറണാകുളം ഭാഗത്തേക്ക് പോകുന്ന തീവണ്ടികൾ നിർത്തുക. മൂന്നാം നമ്പർ പ്ലാട്ഫോമിൽ തൃശൂർ, ഷൊർണ്ണൂർ ഭാഗത്തേക്കുള്ള തീവണ്ടികളും നിർത്തുന്നു.
സൗകര്യങ്ങൾ
ധാരാളം ദീർഘദൂര യാത്രക്കാർ വന്നു പോകുന്ന സ്റ്റേഷൻ ആയതിനാൽ ആലുവയിൽ പല സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. അവയിൽ ചിലത് ഇവയാണ്:
വെയ്റ്റിംഗ് റൂം - ദീർഘദൂര യാത്രക്കാരെ സംബന്ധിച്ചിടത്തോളം വെയ്റ്റിംഗ് റൂം സൗകര്യം വളരെ പ്രധാനമാണ്. ട്രെയിനുകൾ വൈകി വരാനോ, യാത്രക്കാർ നേരത്തെ സ്റ്റേഷനിൽ എത്തുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ തീവണ്ടി വരുന്നത് വരെ അവർക്ക് സ്വസ്ഥമായി ഇരിക്കാൻ ഈ സൗകര്യം ഉപകാരപ്പെടും. സ്റ്റേഷന്റെ ഒന്നാം നമ്പർ പ്ലാട്ഫോമിൽ തന്നെയാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.
എസ്കലേറ്റർ- ഒന്നാം നമ്പർ പ്ലാട്ഫോമിൽ നിന്നു 3 ലേക്കോ അവിടെ നിന്നു തിരിച്ചോ സ്റ്റെപ്പുകൾ കയറി യാത്ര ചെയ്യുക എന്നത് വൃദ്ധരെയും ദീർഘദൂര യാത്രക്കാരെയും വളരെ ബുദ്ധിമുട്ടിലാക്കുന്ന സംഗതി ആണ്. അതിനു ഒരു പരിഹാരമാണ് ആലുവ സ്റ്റേഷനിലെ എസ്കലേറ്റർ സംവിധാനം.
ഇവ കൂടാതെ കുടിവെള്ളം, ടോയ്ലറ്റ് സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്.
പൊതുഗതാഗതം
ട്രെയിൻ ഗതാഗതം കൂടാതെ ആലുവ സ്റ്റേഷനിലേക്ക് വരാനും പോകാനും യാത്രക്കാർക്ക് മറ്റ് ഗതാഗത സംവിധാനങ്ങൾ ലഭ്യമാണ്.
ഓട്ടോ/ടാക്സി- പ്രീപെയ്ഡ് ഓട്ടോ ടാക്സി സംവിധാനം ഒരുക്കിയിരിക്കുന്നതിനാൽ യാത്രക്കാർക്ക് എളുപ്പത്തിൽ അവർ ഉദ്ദേശിക്കുന്ന സ്ഥലത്തു എത്തി ചേരാം.
കൊച്ചി മെട്രൊ- റെയിൽവേ സ്റ്റേഷനിൽ നിന്നു കുറച്ചു മാറി ആലുവ മെട്രോ സ്റ്റേഷൻ ഉണ്ട്. അവിടെ നിന്നി മെട്രോയിൽ കയറി ആളുകൾക്ക് കൊച്ചിയുടെ മറ്റു ഭാഗങ്ങളിലേക്ക് യാത്ര ചെയ്യാം.
Ksrtc ബസ് സ്റ്റാൻഡ് - ആലുവ റെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തേക്കിറങ്ങി മെയിൻ റോഡിൽ എത്തി വലതു വശത്തേക്ക് നടന്നാൽ കേരള RTC യുടെ ആലുവ ബസ് സ്റ്റാന്റിൽ എത്താം. അവിടെ നിന്നു യഥേഷ്ടം നമുക്ക് പോകേണ്ട സ്ഥലങ്ങളിലേക്ക് ബസ് കയറാൻ സാധിക്കും. ഇടുക്കി ഭാഗത്തു നിന്ന് വരുന്ന യാത്രക്കാരെ വളരെ അധികം സഹായം നൽകുന്ന ഒരു സ്റ്റേഷൻ ആണ് ഇത്.
സ്റ്റോപ്പുള്ള തീവണ്ടികൾ
ഈ ലിസ്റ്റിൽ എല്ലാ തീവണ്ടികളും ഉൾപ്പെടുത്തിയിട്ടില്ല.പ്രധാനപ്പെട്ട ചില ട്രെയിനുകൾ താഴെച്ചേർക്കുന്നുണ്ട്.
■ Marusagar SF
■ Maveli Express
■ Malabar Express
■ Okha Express
■ Venad Express
■ Ernad Express
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ