കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാണ് എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ. എറണാകുളം സൗത്ത് എന്ന പേരിലും ഈ സ്റ്റേഷൻ അറിയപ്പെടുന്നു. നിരവധി ട്രെയിനുകൾ ഇതു വഴി കടന്നു പോകുന്നു. അതുപോലെ തന്നെ പല എക്സ്പ്രസ് പസ്സെഞ്ചർ ട്രെയിനുകൾ എറണാകുളം ജംഗ്ഷൻ സ്റ്റേഷനിൽ നിന്നു ആരംഭിക്കുകയോ യാത്ര അവസാനിപ്പിക്കുകയോ ചെയ്യുന്നുണ്ട്.
കേരളത്തിലെ ഏറ്റവും തിരക്കറിയ രണ്ടാമത്തെ റെയിൽവേ സ്റ്റേഷൻ എന്ന സ്ഥാനം ഈ റെയിൽവേ സ്റ്റേഷന് ഉണ്ട്. സ്റ്റേഷന്റെ കോഡ് ERS എന്നതാണ്.
ദക്ഷിണ റെയിൽവേ സോണിന്റെ തിരുവനന്തപുരം ഡിവിഷന് കീഴിലാണ് എറണാകുളം ജംഗ്ഷൻ സ്റ്റേഷൻ പ്രവർത്തിക്കുന്നത്.
പ്ലാട്ഫോം
എറണാകുളം സൗത്ത് റയിൽവെ സ്റ്റേഷനിൽ(എറണാകുളം ജംഗ്ഷൻ) 6 പ്ലാട്ഫോമുകളും 10 ട്രാക്കുകളും ആണുള്ളത്.
സൗകര്യങ്ങൾ
ഒരു റെയിൽവേ സ്റ്റേഷനിൽ ആവശ്യമായ നിരവധി സംവിധാനങ്ങൾ എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഉണ്ട്.
എസ്‌കലേറ്റർ - യാത്രക്കരുടെ സൗകര്യാർത്ഥം 6 പ്ലാട്ഫോമുകളും എസ്‌കലേറ്റർ സംവിധാനം ക്രമീകരിച്ചിട്ടുണ്ട്. അതുപോലെ ലിഫ്റ്റ് സൗകര്യവും ലഭ്യമാണ്.
വെയ്റ്റിംഗ് റൂം - കുടുംബശ്രീ നടത്തുന്ന ഒരു ac വെയ്റ്റിംഗ് റൂം എറണാകുളം ജംഗ്ഷനിൽ ലഭ്യമാണ്. യാത്രക്കാർക്ക് സ്വസ്ഥമായി ഇരിക്കാനും, ടോയ്ലറ്റും മറ്റു സൗകര്യങ്ങളും ഇവിടെ ഉപയോഗിക്കാൻ സാധിക്കും. നിരക്കുകൾ ബാധകം ആണ്.
ടോയ്ലറ്റ്- ഈ സൗകര്യം ലഭ്യമാണ്.
പൊതുഗതാഗതം
യാത്രക്കാർക്ക് മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും സാധിക്കും.
അതിനുള്ള ഏറ്റവും അടുത്ത മാർഗം കൊച്ചി മെട്രോ ആണ്.എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെ ഒന്നാം പ്ലാട്ഫോം വഴി പുറത്തെത്തിയാൽ 200 മീറ്റർ ദൂരത്തിൽ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ എത്താം.
ഇനി അതിലും ദൂരെ യാത്ര ചെയ്യേണ്ടവർക്കു 1.5 km ദൂരത്തിൽ KSRTC ബസ് സ്റ്റേഷൻ ഉണ്ട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള തീവണ്ടികൾ എറണാകുളം KSRTC ബസ് സ്റ്റേഷനിൽ നിന്നും പുറപ്പെടുന്നു.
KSRTC സ്റ്റേഷനിൽ എത്താനായി ഇവിടെയുള്ള ഓട്ടോ സൗകര്യം ഉപയോഗിക്കാം. പ്രീപെയ്ഡ് ഓട്ടോ ടാക്സി സൗകര്യം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ലഭ്യമാണ്.
എറണാകുളം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന ട്രെയിനുകൾ
എറണാകുളം - ഹസ്രത് നിസാമുദ്ധീൻ തുരന്തോ എക്സ്പ്രസ്- 12283/12284
എറണാകുളം - ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ് - 12223/12224
എറണാകുളം - ഹസ്രത് നിസാമുദ്ധീൻ മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ് -12617/12618
എറണാകുളം - ബാംഗ്ലൂർ സിറ്റി ഇന്റർസിറ്റി എക്സ്പ്രസ് - 12677/12678
പട്ടിക പൂർണമല്ല. മറ്റു തീവണ്ടികളും ഇവിടെ നിന്നു പുറപ്പെടുന്നുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ