വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ - തീവണ്ടി പ്രാന്തൻ

Breaking

വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ

 

western entrance of vadodara junction railway station, vadodara, gujarat. banyan tree on the station building.

   
ഗുജറാത്ത് സംസ്ഥാനത്തിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ജംഗ്ഷനുകളിൽ ഒന്നാം സ്ഥാനത്ത് ആണ് വഡോദര ജംഗ്ഷൻ
. ഇന്ത്യയിലെ തിരക്കേറിയ സ്റ്റേഷനുകളുടെ കാര്യത്തിൽ ഒമ്പതാം സ്ഥാനം ഈ റെയിൽവേ സ്റ്റേഷന് സ്വന്തം.  ദിവസവും 100 കണക്കിന് ട്രെയിനുകൾ ഇതു വഴി കടന്നു പോകുന്നു.

    സ്റ്റേഷന്റെ കോഡ് BRC എന്നതാണ്. പശ്ചിമ റയിൽവെ( western railway) സോണിൽ വഡോദര ഡിവിഷന് കീഴിലാണ് ഈ സ്റ്റേഷന്റെ പ്രവർത്തനം.

പ്ലാട്ഫോം

    വഡോദര റെയിൽവേ സ്റ്റേഷനിൽ മൊത്തം 7 പ്ലാട്ഫോമുകളും  9 ട്രാക്കുകളും ആണുള്ളത്.

സൗകര്യങ്ങൾ

    വഡോദര പട്ടണത്തിലെ പ്രധാന റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ നിരവധി യാത്രക്കാർ ദിവസേന ഇവിടെ എത്തുന്നു.അതുകൊണ്ടു അവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

    എസ്കലേറ്റർ- സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്ഫോമിൽ എസ്കലേറ്റർ സംവിധാനം ഒരുക്കിയിട്ടുണ്ട്. അവിടെ നിന്നു 6 വരെയുള്ള പ്ലാട്ഫോമുകളിലേക്ക് എത്തിച്ചേരാൻ സാധിക്കും. അതോടൊപ്പം 2,3,6 പ്ലാട്ഫോമുകളിലേക്ക് ചെരിഞ്ഞ രാംപുകളും ഉണ്ട്.

    വെയ്റ്റിംഗ് റൂം - ടോയ്ലറ്റ് സഹിതമുള്ള സൗകര്യങ്ങൾ ഉള്ള വെയ്റ്റിംഗ് റൂം വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ലഭ്യമാണ്.

    ATM - രാജ്യത്തെ പല പ്രമുഖ ബാങ്കുകളുടെയും ATM കൾ സ്റ്റേഷന്റെ പരിസരത്തു ഉണ്ട്.

    Police - റയിൽവെ പോലീസ് ഫോഴ്സിന്റെ (RPF) സേവനം ഈ സ്റ്റേഷനിൽ ഉണ്ട്.

    കുടിവെള്ളം - കുടിവെള്ളത്തിന് ആവശ്യമായ ടാപ്പുകളും മറ്റും സ്റ്റേഷനിൽ ഉണ്ട്.

റയിൽവെ ലൈനുകൾ

    ഒരു ജംഗ്ഷൻ സ്റ്റേഷൻ പല റൂട്ടുകളിലെ തീവണ്ടികളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വഡോദര ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ പ്രധാനമായും 3 റെയിൽവേ റൂട്ടുകളെ കൈകാര്യം ചെയ്യുന്നു.

    മുംബൈ- അഹമ്മദാബാദ് ലൈൻ - ഈ റൂട്ട് വഡോദരയിൽ എത്തി അവിടെ നിന്നു തിരിഞ്ഞു ആനന്ദ് വഴി അഹമ്മദാബാദിൽ ചെല്ലുന്നു.

    മുംബൈ - ഡൽഹി ലൈൻ - ഈ റൂട്ടിലെ ട്രെയിനുകൾ വഡോദര പിന്നിട്ട് കോട്ട, മധുര വഴി ഡൽഹിയിലേക്ക് പോകുന്നു.

    വഡോദര - ചോട്ടാ ഉദയ്പുർ ലൈൻ - വഡോദര ജംഗ്ഷനിൽ നിന്നും വഡോദരയിലെ തന്നെ പ്രതാപനഗർ സ്റ്റേഷൻ വഴി തിരിഞ്ഞ് ഈ ട്രെയിൻ ചോട്ടാ ഉദയ്പൂർ എത്തുന്നു.

പൊതുഗതാഗതം

    വഡോദര റെയിൽവേ സ്റ്റേഷനിൽ നിന്നും സിറ്റിയുടെ മറ്റു ഭാഗങ്ങളിലേക്കോ സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലേക്കോ യാത്ര ചെയ്യാനുള്ള വ്യത്യസ്ത പൊതുഗതാഗത സംവിധനങ്ങൾ വഡോദര റെയിൽവേ സ്റ്റേഷനിൽ നിന്നോ പരിസരത്തു നിന്നോ ലഭ്യമാണ്.

    ബസ് സർവീസ് - വഡോദര റയിൽവെ സ്റ്റേഷനിൽ നിന്നു 350 metre ദൂരത്തിൽ അടുത്തടുത്തായി ഗുജറാത്ത് സ്റ്റേറ്റ് ട്രാൻസ്പോർട് (GSRTC) ഡിപ്പോയും സിറ്റി ബസ് സ്റ്റേഷനും ഉണ്ട്.

    ഓട്ടോ/ ടാക്സി - റെയിൽവേ സ്റ്റേഷനിൽ നിന്നും പുറത്തിറങ്ങിയാൽ ഓട്ടോകളും, ടാക്സികളും ഒക്കെ ലഭിക്കും.

    അതുമല്ലെങ്കിൽ Uber, Ola എന്നി കമ്പനികളുടെ ക്യാബ് ബുക് ചെയ്യാനും സാധിക്കും.

സ്റ്റോപ്പുള്ള തീവണ്ടികൾ

    കേരളത്തിലൂടെ യാത്ര ചെയ്തു വഡോദര റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന തീവണ്ടികളിൽ ചിലതിനെയാണ് ഈ ലിസ്റ്റിൽ ചേർക്കുന്നത്:

        തിരുവനന്തപുരം- ഹസ്രത് നിസാമുദ്ധീൻ രാജധാനി എക്സ്പ്രസ്

        ഏറണാകുളം - ഹസ്രത് നിസാമുദ്ധീൻ തുരന്തോ എക്സ്പ്രസ്

        നാഗർകോവിൽ - ജാംനഗർ എക്സ്പ്രസ്

        കൊച്ചുവേളി - അമൃതസർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്

        തിരുവനന്തപുരം- വെരാവൽ എക്സ്പ്രസ്

        നാഗർകോവിൽ - ഗാന്ധിധാം എക്സ്പ്രസ്

   റഫൻസ്

    വിക്കിപീഡിയ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ