കോവിഡ് കാലത്തെ സ്പെഷ്യൽ ട്രയിനുകൾ - തീവണ്ടി പ്രാന്തൻ

Breaking

കോവിഡ് കാലത്തെ സ്പെഷ്യൽ ട്രയിനുകൾ

 ഇന്ത്യയിലെ ട്രെയിൻ യാത്രക്കാരെ സംബന്ധിചിടത്തോളം സ്പെഷ്യൽ ട്രെയിനുകൾ എന്നത് ഒരു പുതിയ സവിശേഷതയല്ല. ഇന്ത്യയിൽ എല്ലാവർഷവും ധാരാളം സ്പെഷ്യൽ ട്രെയിനുകൾ സർവിസ് നടത്താറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒന്നായിരുന്നു 2020ൽ ഇന്ത്യൻ റെയിൽവേ ആരംഭിച്ച കോവിഡ് സ്പെഷ്യൽ (Covid Special) ട്രെയിനുകൾ.

സ്‌പെഷ്യൽ ട്രെയിനുകൾ 2020 വരെ

ഇന്ത്യ എന്ന  രാജ്യം വൈവിധ്യങ്ങൾ നിറഞ്ഞതാണ്.ഭാഷ, സംസ്കാരം, വസ്ത്രധാരണം എന്നിങ്ങനെ പലതിലും ഈ വ്യത്യാസം ദൃശ്യമാണ്. ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും കാര്യമെടുത്താൽ പോലും ഓരോ സംസ്ഥാനത്തിനും അവരുടേതായ രീതികൾ ഉണ്ട്.അതുകൊണ്ടു തന്നെ ഇന്ത്യയിലെങ്ങും വർഷത്തിലുടനീളം ആഘോഷങ്ങളോ ഉത്സവങ്ങളോ ഉണ്ടാകും.പലതും അതാത് സംസ്ഥാനങ്ങളിലെ അവധി ദിവസങ്ങൾ ആയിരിക്കും.

സ്വഭാവികമായും, ഈ സമയത്തു രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്ക് ജോലിക്കും പഠനത്തിനും ഒക്കെ ആയി പോയിരിക്കുന്ന ആളുകൾ അവരവരുടെ നാട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിക്കും. അങ്ങനെ വരുമ്പോൾ തിരക്ക് വർധിക്കും. നിലവിലുള്ള ട്രെയിനുകൾക്കോ മറ്റു പൊതുഗതാഗത സംവിധാനങ്ങൾക്കോ ഈ പ്രശ്നത്തെ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടാകും.

ഇത്തരത്തിലുള്ള സാഹചര്യങ്ങളെ കൈകാര്യം ചെയ്യാൻ ഇന്ത്യൻ റെയിൽവേ ചെയ്യുന്ന ഒരു ക്രമീകരണം ആണ് ഉത്സവ സ്‌പെഷ്യൽ (festival special) ട്രെയിനുകൾ.

അവയുടെ ചില ഉദാഹരണങ്ങൾ ആണ് ഓണം സ്‌പെഷ്യൽ, ഗണേഷ് ചതുർഥി സ്‌പെഷ്യൽ, കുംഭ മേള സ്‌പെഷ്യൽ എന്നിവയൊക്കെ.

2020ലെ സ്‌പെഷ്യൽ ട്രയിൻ

 2020 മാർച്ചിൽ രാജ്യത്തു കോവിഡ് വ്യാപനത്തെ തുടർന്ന് സമ്പൂർണ ലോക്ക്ഡൗൺ നിലവിൽ വന്നു. അതോടൊപ്പം രാജ്യത്തെ എല്ലാ യാത്ര തീവണ്ടികളും നിർത്തലാക്കി.

എന്നാൽ കുറച്ചു മാസങ്ങൾക്കു ശേഷം ട്രെയിൻ  സർവീസുകൾ ഇന്ത്യൻ റെയിൽവേ പുനരാരംഭിച്ചു. ഈ പ്രാവശ്യം തീവണ്ടികളുടെ പേരിനൊപ്പം ഒരു പുതിയ വിശേഷണവും ചേർത്തിരുന്നു, 'കോവിഡ് സ്‌പെഷ്യൽ'. ഇതിനു മുമ്പ് റയിൽവേയുടെ ചരിത്രത്തിൽ ഒരു മഹാമാരിയുടെ കാലത്ത് സ്‌പെഷ്യൽ ട്രെയിൻ സർവിസ് നടത്തേണ്ടി വന്നതായി അറിയില്ല. എന്തായാലും ലോക്ക്ഡൗൺ കാരണം ജോലി നഷ്ടപെട്ടവർക്കും, നാട്ടിലേക്ക് തിരിച്ചു പോകാൻ ആഗ്രഹിച്ച അതിഥി തൊഴിലാളികൾക്കും, പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ ആയിരുന്ന വിദ്യാർത്ഥികൾക്കും എല്ലാം കോവിഡ് സ്‌പെഷ്യൽ ട്രെയിൻ ഉപകാരപ്പെട്ടു.

ശ്രമിക് സ്‌പെഷ്യൽ(Shramik) ട്രെയിനുകൾ ആണ് ആദ്യം സർവിസ് ആരംഭിച്ചത്. തെലങ്കാനയിൽ നിന്നും 1000 ലേറെ തൊഴിലാളികളെ കൊണ്ടു റാഞ്ചിയിലേക്ക് പോയ ട്രെയിൻ ആയിരുന്നു രാജ്യത്തു സർവിസ് ആരംഭിച്ച ആദ്യ ശ്രമിക് ട്രെയിൻ.

രാജ്യത്തു കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് പുനരാരംഭിച്ച റെഗുലർ ട്രെയിനുകളിൽ ആദ്യത്തേത് ,ട്രെയിൻ നമ്പർ 02241 രാജധാനി എക്സ്പ്രസ് ആയിരുന്നു. ന്യൂഡൽഹിയിൽ നിന്നും ബിലാസ്പുരിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ ആയി ഈ രാജധാനി സർവിസ് ആരംഭിച്ചു. അതിനു പിന്നാലെ മറ്റു രാജധാനികളും സ്‌പെഷ്യൽ ആയി ഓടിച്ചു തുടങ്ങി.

പിന്നെ രാജധാനിക്ക് കൂട്ടായി തുരന്തോ സ്‌പെഷ്യൽ എക്സ്പ്രെസ്സുകൾ ഓടാൻ തുടങ്ങി, അതിനു പിന്നാലെ പല ദീർഘദൂര ട്രെയിനുകളും മറ്റു ട്രെയിനുകളും ഒക്കെ സർവിസ് ആരംഭിച്ചു.

കൂടുതൽ വായിക്കുക: കോവിഡ് സ്പെഷ്യൽ തുരന്തോ എക്സ്പ്രസ് ട്രെയിൻ യാത്ര.

ഈ സമയത്തും രാജ്യത്തു നിരവധി സ്‌പെഷ്യൽ കോവിഡ് ട്രെയിനുകൾ സർവിസ് നടത്തി കൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ റെയിൽവേ ചെയ്തത്

 കോവിഡ് കാലത്തെ ട്രെയിൻ യാത്രകൾ സുരക്ഷിതമാക്കാൻ റെയിൽവേ പല മുന്നൊരുക്കങ്ങൾ സ്വീകരിച്ചു. യാത്രകൾക്ക് മുമ്പ് കോച്ചുകൾ സുജീകരിക്കുക, AC കോച്ചുകളിൽ നിന്നും കർട്ടനുകൾ, പുതപ്പു തുടങ്ങിയവ മാറ്റുക, തുടങ്ങിയ കാര്യങ്ങൾ റെയിൽവേ ശ്രദ്ധാപൂർവം ചെയ്തു.

മറ്റൊരു പ്രധാന നടപടി സീറ്റ് റീസെർവഷൻ ചെയ്ത യാത്രക്കാരെ മാത്രം യാത്ര ചെയ്യാൻ അനുവദിക്കുക എന്നതായിരുന്നു. അങ്ങനെയാകുമ്പോൾ യാത്രക്കാരുടെ തിരക്ക് കാരണം കോവിഡ് വ്യാപനം വർധിക്കുകയില്ല.

അതുപോലെ തന്നെ കോവിഡ് രോഗികളെ ശുശ്രുഷിക്കാനായി ട്രെയിൻ കോച്ചുകൾ കോവിഡ് കെയർ കേന്ദ്രങ്ങൾ ആക്കി മാറ്റി. ആശുപത്രികളിൽ കിടക്ക നിറയുന്ന സാഹചര്യത്തിൽ ഈ കോച്ചുകൾ ബെഡ്ഡുകൾ ആയി ഉപയോഗിക്കാൻ സാധിക്കും.

കോവിഡ് സ്‌പെഷ്യൽ ട്രെയിനുകൾ

ഇന്ത്യയിൽ നിലവിൽ സർവിസ് നടത്തുന്ന എല്ലാ കോവിഡ് സ്‌പെഷ്യൽ ട്രെയ്‌നുകളുടെയും ലിസ്റ്റ് ഇവിടെ എഴുതി ചേർക്കുക ബുദ്ധിമുട്ടാണ്. എങ്കിലും കേരളത്തിലൂടെ സർവിസ് നടത്തുന്ന ചില ട്രെയിനുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

1. കേരള എക്സ്പ്രസ് / തിരുവനന്തപുരം - ന്യൂ ഡൽഹി - 02625

2. രാജധാനി എക്സ്പ്രസ് / തിരുവനന്തപുരം - ഹസ്രത് നിസാമുദ്ധീൻ - 02431

3. തുരന്തോ എക്സ്പ്രസ് / എറണാകുളം - ഹസ്രത് നിസാമുദ്ധീൻ - 02284

4. തുരന്തോ എക്സ്പ്രസ് / എറണാകുളം- ലോകമാന്യത്തിലക് ടെർമിനസ്- 01224

5. നേത്രാവതി എക്സ്പ്രസ്/എറണാകുളം - ലോകമാന്യത്തിലക് ടെർമിനസ്-06346

6. മാവേലി എക്സ്പ്രസ് / തിരുവനന്തപുരം സെൻട്രൽ - മംഗലാപുരം സെൻട്രൽ-06604

7. പരശുറാം എക്സ്പ്രസ്/ നാഗർകോവിൽ - മംഗലാപുരം സെൻട്രൽ-06650

8. മംഗള ലക്ഷദ്വീപ് സൂപ്പർഫാസ്റ്റ്/ എറണാകുളം- ഹസ്രത് നിസാമുദ്ധീൻ- 02617

9. തിരുവനന്തപുരം സെൻട്രൽ- ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റ്- 02624

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ