19577 Tirunelveli - Jamnagar express
ഇന്ത്യൻ റയിൽവേയുടെ ഒരു ദീർഘദൂര എക്സ്പ്രസ് ട്രെയിൻ ആണ് ജാംനഗർ എക്സ്പ്രസ്. ഇന്ത്യയുടെ മറ്റ് പല ഭാഗങ്ങളിൽ നിന്നും ഗുജറാത്തിലെ ജാംനഗറിലേക്ക് പോകുന്ന തീവണ്ടികളും ജാംനഗർ എക്സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്നുണ്ട്. എന്നാൽ 19577 എന്നത് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ നിന്നും ജാംനഗറിലേക്ക് പോകുന്ന തീവണ്ടിയുടെ മാത്രം നമ്പർ ആണ്. തിങ്കൾ, ചൊവ്വ, ദിവസങ്ങളിൽ ഈ ട്രെയിൻ യാത്ര പുറപ്പെടുന്നുണ്ട്.
Route
പല ഇന്ത്യൻ സംസ്ഥാനകളിലൂടെയും യാത്ര ചെയ്താണ് 19577 തിരുനെൽവേലി ജാംനഗർ എക്സ്പ്രസ് അതിന്റെ ലക്ഷ്യസ്ഥാനത്തു എത്തുന്നത്. പിൻവരുന്ന 6 സംസ്ഥാനങ്ങളിലൂടെ ഈ ട്രെയിൻ കടന്നു പോകുന്നു: തമിഴ്നാട്, കേരളം, കർണാടക, ഗോവ, മഹാരാഷ്ട്ര, പിന്നെ ഗുജറാത്ത്. ഈ തീവണ്ടിയുടെ റൂട്ടിന്റെ മറ്റൊരു സവിശേഷത, ഈ ട്രെയിൻ Konkan വഴിയാണ് പോകുന്നത്.
Main stops
പല പ്രധാന ഇന്ത്യൻ പട്ടണങ്ങളെയും ബന്ധിപ്പിച്ചാണ് ഈ ട്രെയിനിന്റെ യാത്ര.
തമിഴ്നാട്- നാഗർകോവിൽ
കേരള - തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
കർണാടക - മംഗലാപുരം
ഗോവ - മഡ്ഗാവ്
മഹാരാഷ്ട്ര - രതനഗിരി, പനവേൽ
ഗുജറാത്ത്- സൂറത്ത്, വഡോദര, അഹമ്മദാബാദ്
എന്നിങ്ങനെ നിരവധി സ്റ്റോപ്പുകളിലൂടെ ആണ് ഈ ട്രെയിനിന്റെ സഞ്ചാരപദം.
Coaches
ഇന്ത്യൻ റയിൽവേയുടെ ICF കോച്ചുകൾ ആണ് ഈ തീവണ്ടിയുടെ rake.
1- ac two tier, 2- ac three tier, 10- sleeper coach, 6- general coach എന്നിവ ചേർന്നതാണ് ജാംനഗർ എക്സ്പ്രസ്.
ഈ ട്രെയിനിൽ തീവണ്ടി പ്രാന്തൻ നടത്തിയ യാത്രാവിവരണം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ