WAG 9 | LOCO INFO | MALAYALAM | INDIAN RAILWAYS - തീവണ്ടി പ്രാന്തൻ

Breaking

WAG 9 | LOCO INFO | MALAYALAM | INDIAN RAILWAYS

 ഇന്ത്യൻ റെയിലവയുടെ എലക്ട്രിക് ലോകോമോടിവുകളിൽ പ്രധാനപ്പെട്ട എഞ്ചിൻ. പേരിന്റെ പൂർണ രൂപം ഇങ്ങനെ, W = wide gauge A = ac traction G = goods  9th ജനറേഷൻ.  ഇന്ത്യയിൽ ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന ഒരു പ്രധാന എലക്ട്രിക് ലോക്കോമോട്ടീവ്. ഇവയുടെ രൂപ കല്പന നടത്തിയിരിക്കുന്നത് സ്വിറ്റ്സെർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ABB കമ്പനി ആണ്. ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്, ബനാറസ് ലോക്കോമോട്ടീവ് വർക്സ്, ഭാരത് ഹെവി എലെകട്രിക്കൽസ് തുടങ്ങിയ കേന്ദ്രങ്ങളിൽ ആണ് ഇന്ത്യയിൽ ഇവയുടെ നിർമാണം നടക്കുന്നത്.1995 ലാണ് ആദ്യമായി wag9 എഞ്ചിനുകൾ ഇന്ത്യയിൽ എത്തുന്നത്. ആദ്യത്തെ 6 എണ്ണം സ്വിറ്റ്സെർലാൻഡ്-ൽ നിന്നു നിർമിച്ചു ഇറക്കുമതി ചെയ്യുകയായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഇവയുടെ നിർമാണം ഇവിടെ ആരംഭിച്ചു.അങ്ങനെ കഴിഞ്ഞ 25 വർഷങ്ങളോളമായി ഇവ ഇന്ത്യൻ റെയിൽവേയുടെ ഭാഗമാണ്.

WAG 9 from kazipet electric shed

Wag 9 ലോക്കോ തിരിച്ചറിയാൻ അതിന്റെ കളർ തന്നെ ശ്രദ്ധിച്ചാൽ മതി. പച്ച നിറമാണ് ഇന്ത്യൻ റെയിൽവേ അവയ്ക്കു നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ഉടനീളം ഇവ സർവീസ് നടത്തുന്നു.

read more in Wikipedia

 

 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ