ഇന്ത്യൻ
റെയിൽവേയുടെ 25 kv ac എലക്ട്രിക് ലോകോമോടിവുകളുടെ ഗണത്തിൽ പെട്ട ഒരു പ്രധാന ലോക്കോമോട്ടീവ് ആണ്
WAP4. പശ്ചിമ ബംഗാളിലെ(west Bengal)
ചിത്തരഞ്ജൻ ലോക്കോമോട്ടീവ് വർക്സ്(chittaranjan locomotive works) ആണ് ഈ ലോക്കോമോട്ടീവ് നിർമിച്ചിരുന്നത്. 1993ൽ ആരംഭിച്ച ഇവയുടെ നിർമാണം
2015- ഓടെ നിർത്തലാക്കി. WAP 1 ശ്രേണിയിൽ പെട്ട ലോകോമോടിവുകൾ.
24-26 വരെ കോച്ചുകൾ അടങ്ങിയ നീളവും,ഭാരവും കൂടിയ തീവണ്ടികളെ വലിക്കാൻ(hauling) അപര്യാപ്തമാണ് എന്ന അറിവാണ് WAP 4 ലോക്കോമോട്ടീവ് നിർമിക്കാൻ
കാരണമായത്. നിർമാണം നിലച്ചെങ്കിലും WAP 4 ശ്രേണിയിൽ പെട്ട ഭൂരിഭാഗം ലോകോമോടിവുകളും ഇപ്പോളും സർവീസ്
തുടരുന്നുണ്ട്. 140 km/h വരെ വേഗത
കൈവരിക്കാൻ ഈ ലോകോമോടിവുകൾക്കു കഴിയും. ഇന്ത്യയിൽ ഉടനീളമുള്ള 19 എലക്ട്രിക് ലോകോ
ഷെഡുകൾ കേന്ദ്രീകരിച്ച് ഇവ പ്രവർത്തിക്കുന്നു.
PHOTO CREDITS: Adithya Aneesh
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ