പയ്യന്നൂർ
കേരളത്തിന്റെ വടക്കുള്ള ജില്ലകളിൽ ഒന്നായ കണ്ണൂരിലെ ഒരു പ്രധാന
പട്ടണമാണ് പയ്യന്നൂർ. പെരുമ്പ പുഴയുടെ തീരത്താണ് ഈ പട്ടണം സ്ഥിതി
ചെയ്യുന്നത്.
NH-66 പയ്യന്നൂരിലൂടെയാണ് കടന്നു പോകുന്നത്. കൂടാതെ ഏഴിമല നാവിക
കേന്ദ്രം (naval academy) പയ്യന്നൂരിനു അടുത്താണ്. പയ്യന്നൂർ എന്ന പേരിൽ ഒരു
റയിൽവേ സ്റ്റേഷനും നിലവിൽ ഉണ്ട്.
പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ
ഷൊർണ്ണൂർ - മംഗലാപുരം പാതയിലെ ഒരു പ്രധാന സ്റ്റേഷൻ ആണ് ഇത്.
കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ വലിയ സ്റ്റേഷൻ എന്ന വിശേഷണവും
പയ്യന്നൂർ സ്വന്തമാക്കിയിരുന്നു .സ്റ്റേഷന്റെ കോഡ് PAY എന്നതാണ്.
![]() |
പയ്യന്നൂർ സ്റ്റേഷൻ platform 3 ൽ നിന്നും |
ദക്ഷിണ റെയിൽവേ (southern railway) സോണിൽ പാലക്കാട് ഡിവിഷന് (palaghat
division) കീഴിലാണ് ഈ സ്റ്റേഷന്റെ പ്രവർത്തനം.
3 പ്ലാറ്റ്‌ഫോമുകൾ ഈ
സ്റ്റേഷനിൽ ഉണ്ട്. ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ മംഗലാപുരം ഭാഗത്തേക്കുള്ള
ട്രെയിനുകളും, മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കോഴിക്കോട് ഭാഗത്തേക്കുള്ള
ട്രെയിനുകൾ എത്തുക.വൈദ്യുതീകരണം പൂർത്തിയായ സ്റ്റേഷൻ ആണ് ഇത്.
യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമുകളിൽ എത്താനായി മേൽപാത സൗകര്യവും
ഉണ്ട്.
സ്റ്റേഷൻ പുറത്തേക്കു വരുന്ന യാത്രക്കാർക്ക് പയ്യന്നൂർ ടൗണിൽ എത്തി
ചേരാനുള്ള ബസ്, ഓട്ടോ ,ടാക്സി സർവീസുകൾ സ്റ്റേഷൻ മുമ്പിലെ റോഡിൽ
ലഭ്യമാണ്.
സ്റ്റോപ്പുള്ള തീവണ്ടികൾ
മാവേലി എക്സ്പ്രസ്
ഏറനാട് എക്സ്പ്രസ്
മംഗള ലക്ഷദ്വീപ് എക്സ്പ്രസ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ