WAG 7 | LOCO INFO | MALAYALAM - തീവണ്ടി പ്രാന്തൻ

Breaking

WAG 7 | LOCO INFO | MALAYALAM

ഇന്ത്യൻ റെയിൽവെ ചരക്കു നീക്കത്തിന് ഉപയോഗിച്ചിരുന്ന ഒരു പ്രധാന എൻജിൻ അല്ലെങ്കിൽ ലോകോമോട്ടീവ് ആണ് WAG 7. നിലവിൽ ഇവ സർവിസ് നടത്തുന്നുണ്ട്. എങ്കിലും WAG 9 സർവിസ് ആരംഭിച്ചതോടെ WAG 7 ന്റെ പ്രാധാന്യം കുറയാൻ തുടങ്ങി.

WAG 7 at godhra junction
WAG 7 - എന്താണ്?

ഇന്ത്യൻ റയിൽവേയുടെ 25 Kv AC ട്രാക്ഷണിൽ ( traction) പ്രവർത്തിക്കുന്ന ലോകോമോട്ടീവ് അല്ലെങ്കിൽ എൻജിൻ ആണ് WAG-7. 1992 ൽ ആണ് ഇന്ത്യൻ റയിൽവേയിൽ WAG 7 സർവിസ് ആരംഭിക്കുന്നത്. അന്ന് തൊട്ടു ഇന്നോളം സർവിസ് തുടരുന്നു.

Wide gauge, AC traction, Goods traffic, 7th generation locomotive എന്നതാണ് പേരിന്റെ മുഴുവൻ രൂപം. അതായത്, വീതിയുള്ള റെയിൽ പാളങ്ങളിലൂടെ( 5' 6") AC വൈദ്യുതി ശക്തിയാൽ , ചരക്കു തീവണ്ടികളെയും കൊണ്ടു പോകുന്ന ഏഴാം തലമുറയിൽ പെട്ട ലോകമോട്ടീവുകൾ അല്ലെങ്കിൽ എൻജിനുകൾ.

ഇന്ത്യയിൽ WAG 7 നിർമിച്ചു തുടങ്ങിയത് ബംഗാളിൽ ഉള്ള ചിത്തരഞ്ജൻ ലോകോമോട്ടീവ് വർക്‌സ് അഥവാ Chittaranjan Locomotives Works ( CLW) എന്ന കമ്പനി ആണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ