02284 - നിസാമുധീനിൽ നിന്നും എറണാകുളം ജംഗ്ഷൻ വരെ പോകുന്ന തുരന്തോ എക്സ്പ്രസ് കോഴിക്കോട് റയിൽവേ സ്റ്റേഷന്റെ പ്ലാട്ഫോമിലേക്ക് പതിയെ എത്തിച്ചേരുകയാണ്. ഞാൻ ആ ട്രെയിനിലെ ഒരു സ്ലീപ്പർ കോച്ചിൽ വിൻഡോ സീറ്റിൽ ഇരിക്കുന്നു. കോവിഡ് കാരണം റയിൽവെ സ്റ്റേഷനിൽ തീരെ തിരക്ക് കുറവ് ആണ്. പക്ഷെ തീവണ്ടി പ്രാന്തന്മാരുടെ കണ്ണിനു തൃപ്തിയേകുന്ന കാഴ്ചകൾ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമ്മാനിച്ചു.
അങ്ങേ അറ്റത്തെ പ്ലാട്ഫോമിൽ ജന ശതാബ്ദി നിർത്തിയിട്ടിരിക്കുന്നു. അല്പം സമയത്തിനകം തിരുവനന്തപുരതേക്ക് പുറപ്പെടും.
നീല ഇരട്ടകൾ ( BLUE TWINS)
എന്റെ തൊട്ട് അടുത്ത ട്രാക്കിലും അപ്പുറത്തെ ട്രാക്കിലുമായി പല ലോകോമോട്ടീവുകൾ ( ട്രെയിൻ എൻജിൻ) നിർത്തിയിട്ടിട്ടുണ്ട്. ആ കൂട്ടത്തിൽ WAG 7, WAG 9 എന്നി ലോക്കോകളും ഉണ്ട്.
പക്ഷെ കൂട്ടത്തിൽ മറ്റൊരു ലോക്കോ കണ്ടപ്പോൾ അതിശയം തോന്നി. സത്യത്തിൽ അതിശയം തോന്നിയത് കഴിഞ്ഞ ദിവസം ആ യാത്രയിലെ ചില വീഡിയോകൾ വീണ്ടും എടുത്തു പ്ലേ ചെയ്തപ്പോൾ ആണ്. ആ വീഡിയോയിലെ ഒരു സ്ക്രീന്ഷോട് ( screen shot) ആണ് ഇത്.
![]() |
WAG 7 WITH WAP 4 CABINS |
കണ്ടിട്ടു എന്തു തോന്നുന്നു? ഈ ലോകോമോട്ടീവ് ( locomotive) തിരിച്ചറിയാൻ പറ്റുന്നുണ്ടോ?
എനിക്കു ആദ്യം തോന്നിയത്, WAP 4 എഞ്ചിന് നീല നിറം കൊടുത്തത് ആണ് എന്നായിരുന്നു. എന്തായാലും അതിനെക്കുറിച്ചു ഒന്നു അന്വേഷിച്ചു. അതെന്തായാലും നന്നായി. അതിനെക്കുറിച്ചു പറയുന്നതിന് മുമ്പ് കണ്ട ബാക്കി കാര്യങ്ങൾ കൂടി പറയാം.
ഈ ലോകോമോട്ടീവ് ഒറ്റയ്ക്കായിരുന്നില്ല, കൂടെ അവനെ പോലെ തന്നെ മറ്റൊരുത്തനും ഉണ്ടായിരുന്നു. ആകെ വ്യത്യാസം അവരുടെ നമ്പറിൽ മാത്രം. ആദ്യത്തെ ലോക്കോയുടെ നമ്പർ: 28200; രണ്ടാമത്തെ ആളുടെ നമ്പർ : 28176. രണ്ടു പേരുടെ മേത്തും നിറയെ പൊടിയാണ്. ആകെ ചെളിയിൽ പൊതിഞ്ഞിരിക്കുന്നത് പോലെ.
അവർ ആരായിരുന്നു?
WAP 4 എൻജിനുകൾക്ക് സാധാരണയായി ചുവന്ന നിറമല്ലേ, പിന്നെ ഇവർക്കെന്താ നീല? ആ ചോദ്യം മനസ്സിൽ തോന്നിയത് കൊണ്ടു അവരുടെ പേര് വായിച്ചെടുക്കാൻ ഒരു ശ്രമം നടത്തി. കൂട്ടത്തിലെ ആദ്യത്തെ ആളുടെ പടത്തിൽ ഇടതു വശത്തു ഒരു മൂലയ്ക്ക് ചെളി മൂടിയ എഴുത്തു ചെറുതായി വായിച്ചെടുത്തു. WAG 7 എന്നാണ് എഴുത്തു.
അപ്പോൾ പിന്നെ ഇതെന്താ WAP 4 ന്റെ രൂപം? അങ്ങനെയാണ് ഒരു അന്വേഷണം നടത്തുന്നത്.
അന്വേഷണ റിപ്പോർട്ട്: 2 പേരും ( loco no: 28176, 28200) ഒറീസ്സ സ്വദേശികൾ ആണ്. ഒറീസയിലെ ബോണ്ടമുണ്ട ഇലക്ട്രിക്ക് ഷെഡ് ( Bondamunda electric shed) ആണ് വീട്. പ്രധാന തൊഴിൽ ചരക്കു നീക്കം ( freight/goods service) ആണ്. അങ്ങനെ ഒരു യാത്രയിൽ ആയിരിക്കണം കോഴിക്കോട് എത്തിയത്. ഇവരെ പോലെ പലരും ഇവരുടെ ഷെഡിൽ ഉണ്ട്.WAP 4 ന്റെ രൂപത്തിൽ WAG 7.
2 പേരും WAG 7 ൽ പെട്ട ലോകമോട്ടീവുകൾ തന്നെ. പിന്നെ ഒരു പ്രത്യേകത എന്നു പറയുന്നത് ഇവരുടെ ക്യാബിൻ( cabin) സാധരണ WAG7 ൽ നിന്നു വ്യത്യസ്തമായി WAP 4 ക്യാബിൻ ആണ് എന്നത് മാത്രം.
ഇവരെ കണ്ടിട്ടുണ്ട് എങ്കിൽ താഴെ കമെന്റ് ചെയ്യാമോ?
തീവണ്ടി പ്രാന്തൻ എഴുതിയ മറ്റ് കുറിപ്പുകളും വിവരണങ്ങളും വായിക്കുക:
യാത്രാവിവരണം / rail travelogues
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ